കൊല്ലം: ചവറയിൽ അനധികൃത പടക്കനിർമാണശാലയിൽ നിന്നും വൻ പടക്കശേഖരം പിടികൂടി. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചവറ കൊറ്റൻ കുളങ്ങര അലീഭവനത്തിൽ സുധീറിൻറ വീട്ടിൽനിണ് ഒരുലക്ഷം രൂപ വിലമതിക്കുന്ന നൂറ് കിലോയിലേറെ പടക്കശേഖരവും നിർമ്മാണ ഉപകരണങ്ങളും പിടികൂടിയത്.
ലൈസൻസ് ഇല്ലാതെ നിർമാണം നടത്തിയതിനും പടക്കം അനധികൃതമായി ശേഖരിച്ചുവെച്ചതിനുമാണ് കേസ് എടുത്തത്. സി ഐ നിസാമുദീൻ, എസ് ഐ സുകേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.