തദ്ദേശ ഉപതെരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കിയത് ഇടതു മുന്നണി
Last Updated:
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ഇടതു മുന്നണി. 39വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ എൽ.ഡി.എഫ് വിജയിച്ചു. യുഡിഎഫ് 13വാർഡുകളിലും ഒരു സീറ്റ് അധികം നേടി ബിജെപിയും രണ്ടു സീറ്റുകളും പിടിച്ചെടുത്തു എസ്‌ഡിപിഐയും നേട്ടം ഉണ്ടാക്കി.
നേരത്തെ എൽഡിഎഫിന് 21 സീറ്റുകളാണ് ഉണ്ടായിരുന്നത്. എറണാംകുളത്തും തൃശ്ശൂരിലും ഉപതെരെഞ്ഞടുപ്പ് നടന്ന മുഴുവൻ വാർഡും എൽഡിഎഫ് വിജയിച്ചു.
തൃശൂർ പറപ്പൂക്കരയിൽ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.തകഴി പഞ്ചായത്തിലെ രണ്ടു വാർഡുകൾ യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചടുത്തു..പന്തളം നഗരസഭയിൽ പത്താം വാർഡിൽ . എസ്ഡിപിഐ സ്ഥാനാർഥി 9 വോട്ടിന് വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു ഇതു .പുന്നപ്ര പവർ ഹൌസ് വാർഡിലും എസ്‌ഡിപിഐക്കാണ് ജയം
തത്സമയ വിവരങ്ങൾ ചുവടെ
Location :
First Published :
November 30, 2018 10:30 AM IST


