'റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കും'; നിവൃത്തികെട്ട നാട്ടുകാർ അപായസൂചനയുമായി

പാടവരമ്പത്തേക്ക് മാലിന്യം തള്ളാൻ പദ്ധതിയിട്ടെത്തുന്നവർ ഒന്നു കൂടി ആലോചിക്കുക.. കാരണം "പാറേച്ചാൽ ബൈപ്പാസിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കാൻ" നാട്ടുകാർ ജാഗ്രതയോടെ ഇരിക്കുന്നുണ്ട്,

News18 Malayalam | news18-malayalam
Updated: July 28, 2020, 7:05 PM IST
'റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കും'; നിവൃത്തികെട്ട നാട്ടുകാർ അപായസൂചനയുമായി
തിരുവാതുക്കൽ നാട്ടകം ബൈപ്പാസ് റോഡ്..ചിത്രത്തിന് കടപ്പാട് - ഷെറി .പി .മാണി (ഫേസ്ബുക് പോസ്റ്റ് )
  • Share this:
കോട്ടയം: 'മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കുന്നതായിരിക്കും'.. തിരുവാതുക്കൽ-നാട്ടകം ബൈപ്പാസ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി നാട്ടുകാർ സ്ഥാപിച്ച അപായ സൂചന ബോർഡിലെ വരികളാണിത്. ഷെറി.പി.മാണി എന്നയാളുടെ  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ബോർഡിന്റെ ചിത്രം കൂടുതൽ ആളുകളുടെ ശ്രദ്ധ നേടുന്നത്.

പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ ഇടമാണ് ഈ ബൈപ്പാസ് റോഡ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരം, കണ്ണിന് കുളിർമയേകുന്ന പച്ചപ്പ്, പാടത്തെ കീറിമുറിച്ചൊഴുകുന്ന ആറ്, ശരീരത്തിനും മനസിനും കുളിര് പകർന്നു വീശുന്ന ശീതക്കാറ്റ്.. ഇങ്ങനെ വർണ്ണിക്കാം ആ റോഡിനെ.

ഇതുവഴി വാഹനത്തിൽ പോകുന്ന ആളുകൾ പലപ്പോഴും വാഹനങ്ങൾ നിർത്തി പ്രകൃതി സുന്ദരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാൻ ഇറങ്ങാറുണ്ട്. വിദേശസഞ്ചാരികളും ധാരളമെത്തുന്ന ഒരു ഇടം കൂടിയാണ് ഈ പ്രദേശം. എം.സി. റോഡിലൂടെ കുമരകത്തേക്കു പോകുന്നവർ കോട്ടയം നഗരത്തിലെ ഗതാഗതതിരക്ക് ഒഴിവാക്കാന്‍ തെരഞ്ഞെടുക്കുന്ന റോഡ് കൂടിയാണിത്.

എന്നാൽ പതിയെ ഇവിടെയും മാലിന്യക്കൂമ്പാരങ്ങൾ വന്നു തുടങ്ങി. റോഡിൽ മദ്യക്കുപ്പികൾ ചിതറി വീഴാൻ തുടങ്ങി.. വലിച്ചെറിഞ്ഞ ഭക്ഷണമാലിന്യങ്ങളും ചാക്കിൽ കെട്ടി തള്ളിയ കോഴി മാലിന്യവും നിറഞ്ഞതോടെ മൂക്ക് പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയായി.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]Eco-friendly Eid | ബക്രീദിന് കളിമണ്ണു കൊണ്ടുള്ള ആടുകളെ ബലി കൊടുക്കണം; അഭ്യർഥനയുമായി സാംസ്കാരിക സംഘടന[NEWS]Solar Ferry Aditya | ലോകത്തിലെ ഏറ്റവും മികച്ച സോളാർ ഫെറി: കേരളത്തിന് അഭിമാനമായി 'ആദിത്യ'[PHOTOS]
എല്ലാം കൊണ്ടും നിവൃത്തി കെട്ട അവസ്ഥയിലാണ് മാലിന്യം നിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യാൻ നാട്ടുകാർ തന്നെ ഇറങ്ങിയിരിക്കുന്നത്. നേരത്തെ മുന്നറിയിപ്പ് നൽകിയില്ലെന്ന് പറയാതിരിക്കാനാണ് തലയോട്ടിയുടെ ചിത്രം പതിപ്പിച്ച് അപായ സൂചന റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് പോകുന്ന വഴിക്ക് പാടവരമ്പത്തേക്ക് മാലിന്യം തള്ളാൻ പദ്ധതിയിട്ടെത്തുന്നവർ ഒന്നു കൂടി ആലോചിക്കുക.. കാരണം "പാറേച്ചാൽ ബൈപ്പാസിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കാൻ" നാട്ടുകാർ ജാഗ്രതയോടെ ഇരിക്കുന്നുണ്ട്,
Published by: Asha Sulfiker
First published: July 28, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading