Eco-friendly Eid | ബക്രീദിന് കളിമണ്ണു കൊണ്ടുള്ള ആടുകളെ ബലി കൊടുക്കണം; അഭ്യർഥനയുമായി സാംസ്കാരിക സംഘടന
Eco-friendly Eid | ബക്രീദിന് കളിമണ്ണു കൊണ്ടുള്ള ആടുകളെ ബലി കൊടുക്കണം; അഭ്യർഥനയുമായി സാംസ്കാരിക സംഘടന
'ദീപാവലി വരുമ്പോൾ ആളുകൾ പടക്കങ്ങൾ കുറച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കും.. ഹോളി ആണെങ്കിൽ നിറങ്ങളില്ലാതെ പരിസ്ഥിതി സൗഹാർദ്ദമായി ആഘോഷിക്കണമെന്ന് ആവശ്യപ്പെടും.. പിന്നെ എന്തുകൊണ്ട് ഇത്തവണ പരിസ്ഥിതി സൗഹാർദ്ദ ഈദ് ആഘോഷിച്ച് കൂട ?
ഭോപ്പാൽ: പരിസ്ഥിതി സൗഹാർദ്ദ ദീപാവലി, പരിസ്ഥിതി സൗഹാർദ്ദ ഹോളി എന്നിവയ്ക്ക് പിന്നാലെ ബക്രീദ് ആഘോഷവും പരിസ്ഥിതി സൗഹാർദ്ദമാക്കണമെന്ന ആശയവുമായി പ്രാദേശിക സാംസ്കാരിക സംഘടന. മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംസ്കൃതി ബച്ചാവോ മഞ്ച് എന്ന വലതുപക്ഷ സാംസ്കാരിക സംഘടനയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചിരിക്കുന്നത്.
കളിമണ്ണു കൊണ്ടുള്ള ആടുകൾക്ക് വലിപ്പം അനുസരിച്ച് ആയിരം രൂപ മുതലാണ് വിലയെന്നാണ് ഇവ നിർമ്മിക്കുന്ന തൊഴിലാളികൾ പറയുന്നത്.. ആളുകളുടെ ആവശ്യപ്രകാരം ഏത് വലിപ്പത്തിലും ആടുകളെ നിര്‍മ്മിച്ചു നൽകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കളിമണ്ണും ഉണങ്ങിയ പുല്ലും ഉപയോഗിച്ചാണ് ആട് നിർമ്മാണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.