ഉത്തരവ് ലംഘിച്ച് കടതുറന്നു; ടി. നസറുദ്ദീൻ ഉൾപ്പടെ 5 പേർക്കെതിരെ കേസെടുത്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നസറുദ്ദീന്റെ കടയാണ് തുറന്നത്. ഉടൻ തന്നെ പൊലീസെത്തി കട അടപ്പിച്ചു.
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിതെരുവിൽ കടതുറന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. നസറുദ്ദീന്റെ കടയാണ് തുറന്നത്. ഉടൻ തന്നെ പൊലീസെത്തി കട അടപ്പിച്ചു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.
അതേസമയം കട തുറക്കരുതെന്ന ഉത്തരവുണ്ടെങ്കിലും കലക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോൾ എതിർത്തിരുന്നില്ലെന്ന് നസറുദ്ദീൻ പറയുന്നു.
You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമേ ഒറ്റനിലയുള്ള തുണിക്കടകളും തുറന്ന് പ്രവർത്തിക്കാൻ മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അനുമതി നൽകിയിരുന്നു. എന്നാൽ ഈ ഇളവുകൾ മിഠായി തെരുവിലും വലിയങ്ങാടിയിലും ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. രണ്ടിടത്തും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
advertisement
Location :
First Published :
May 09, 2020 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഉത്തരവ് ലംഘിച്ച് കടതുറന്നു; ടി. നസറുദ്ദീൻ ഉൾപ്പടെ 5 പേർക്കെതിരെ കേസെടുത്തു


