വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു; രക്ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു
Last Updated:
വൈകുന്നേരം സൗത്ത് പല്ലാറിലാണ് കുട്ടികൾ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം: മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂർ കൊടക്കൽ അജിതപ്പടി സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്.
വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച് കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുൾ റസാഖ് കുഴഞ്ഞു വീണത്. അബ്ദുൽ റസാഖിന്റെ മകനേയും ഭാര്യ സഹോദരന്റെ മകനേയും രക്ഷിക്കുന്നതിനിടെയാണ് മരണം
വൈകുന്നേരം സൗത്ത് പല്ലാറിലാണ് കുട്ടികൾ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ടത്. രക്ഷിക്കുവാൻ ചാടിയ റസാഖ് രണ്ട് കുട്ടികളെയും കരയ്ക്കെത്തിച്ചുവെങ്കിലും ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു.
മുങ്ങിത്താണ റസാഖിനെ നാട്ടുകാർ പെട്ടെന്നു തന്നെ തിരൂർ മിഷൻ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം. നസീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
Location :
First Published :
August 13, 2019 8:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു; രക്ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു


