ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കരികിൽ സ്വന്തം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Last Updated:

ഭാര്യ സുധയും ഏകമകൻ ഹരിയും പത്തുവർഷംമുൻപ്‌ മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം.

കൊല്ലം: ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച വയോധികന്‌ ദാരുണാന്ത്യം. കുന്നിക്കോട് പിടവൂർ അരുവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായർ (72) ആണ് പൊള്ളലേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ചത്. രാഘവൻഡ എയർഫോഴ്സിൽനിന്ന്‌ വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം.
നിലവിളികേട്ട്‌ ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളുംചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്.
ഭാര്യ സുധയും ഏകമകൻ ഹരിയും പത്തുവർഷംമുൻപ്‌ മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം. തലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ്‌ നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുമ്പോൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.
advertisement
അരുവിത്തറ എൻ.എസ്.എസ്. കരയോഗത്തിന്റെ ഖജാൻജിയും എക്സ് സർവീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കരികിൽ സ്വന്തം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement