പാലക്കാട്: യാക്കരപ്പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. കൊടുവായൂർ സ്വദേശിനിയായ സ്ത്രീയാണ് പാലക്കാട് നഗരത്തിന് സമീപമുള്ള യാക്കര പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.
കക്കയൂർ സ്വദേശി വിനുവാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കൊടുവായൂരിന് സമീപമുള്ള കാക്കയൂരിൽ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അച്ഛനെ ചികിത്സക്കായി കൊണ്ടുവരികയായിരുന്നു വിനു. ആളുകൾ ബഹളം വെയ്ക്കുന്നത് കണ്ട യുവാവ് ബൈക്ക് നിർത്തി സ്ത്രീയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടുകയായിരുന്നു.
എന്നാൽ അപകടത്തിൽപ്പെട്ട സ്ത്രീ മരണവെപ്രാളത്തിൽ യുവാവിനെ പുഴയിലേക്ക് പിടിച്ചു താഴ്ത്താൻ ശ്രമിച്ചു. തുടർന്ന് ഏറെ സാഹസികമായി വിനു ഇവരെ കരയിലേക്ക് മാറ്റി. പിന്നാലെ എത്തിയ പൊലീസും ഫയർഫോഴ്സും പുഴയിൽ നിന്നും ഇവരെ കരയിലേക്ക് കയറ്റി.
അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നിട്ടും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സാഹസികമായി ഇടപെട്ട യുവാവിനെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും അഭിനന്ദിച്ചു.
ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനാണ് വിനു. പുഴയിൽ ചാടിയ സ്ത്രീയ്ക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.