കണ്ണൂരിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു; നായാട്ടിനിടയിലെന്ന് പ്രാഥമിക നിഗമനം

തോക്കുമായി മരത്തിൽ നിന്ന് കാൽ തെറ്റി തെറി വീണപ്പോൾ ആണ് അപകടം എന്നാണ് നിഗമനം.

News18 Malayalam | news18-malayalam
Updated: April 7, 2020, 5:57 PM IST
കണ്ണൂരിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു; നായാട്ടിനിടയിലെന്ന് പ്രാഥമിക നിഗമനം
നായാട്ടിനിടയിലെന്ന് പ്രാഥമിക നിഗമനം
  • Share this:
കണ്ണൂർ: നായാട്ടിനിടയിൽ വെടിയേറ്റ് എടപ്പുഴ എളംബ സ്വദേശി പി ആർ മോഹനൻ മരിച്ചു. എടപ്പുഴ വനത്തോട് ചേർന്ന മിച്ചഭൂമിയിലാണ് അപകടം. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.

നായാട്ടിനിടയിലാണോ അപകടം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. തോക്കുമായി മരത്തിൽ നിന്ന് കാൽ തെറ്റി തെറി വീണപ്പോൾ ആണ് അപകടം എന്നാണ് നിഗമനം. കാൽ മുട്ട് വെടിയേറ്റ് തകർന്ന നിലയിലായിരുന്നു.
BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]

ജനവാസമില്ലാത്ത സ്ഥലത്തു വെച്ചായിരുന്നു സംഭവം. നാട്ടുകാരെ കൂടെ ഉണ്ടായിരുന്ന ആൾ തന്നെയാണ് വിവരമറിയിച്ചത്. വനപ്രദേശം ആയതിനാൽ മോഹനനെ പുറത്ത് എത്തിക്കുന്നതിന് മണിക്കൂറോളം സമയമെടുത്തു. ചോര വാർന്നാണ് മരണം സംഭവിച്ചത്.

തെങ്ങുകയറ്റ തൊഴിലാളിയാണ് മോഹനൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ : സിന്ധു. മക്കൾ: ഷിജിന, സുദിന, അമൽ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading