കുഴഞ്ഞുവീണു മരിച്ച കോഴിക്കോട് സ്വദേശിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പ്രവാസി സമൂഹം; 5ലക്ഷം രൂപ കൈമാറി

Last Updated:

എക്സൈസ്, തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണനാണ് പവിത്രന്റെ കുറ്റ്യാടി കായക്കൊടിയിലെ വീട്ടിലെത്തി അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറിയത്.

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ മകന് മികച്ച വിദ്യാഭ്യാസം നൽകുകയെന്ന ആഗ്രഹം പൂർത്തിയാകാനാകാതെ അച്ഛൻ മടങ്ങിയപ്പോൾ കുടുംബത്തിന് കൈത്താങ്ങേകി പ്രവാസി സമൂഹം. മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് കുറ്റ്യാടി സ്വദേശി പവിത്രന്‍ മഞ്ചക്കലിന്റെ കുടുംബത്തിനാണ് പ്രവാസി ലോകത്തുനിന്നുള്ള സഹായഹസ്തം.
മികച്ച വിജയം നേടിയ മകനെ നാട്ടിലെത്തി അഭിനന്ദിക്കാനിരുന്ന പവിത്രന്റെ ആകസ്മിക വിയോഗം പ്രവാസിലോകത്ത് തീരാവേദനയായിരുന്നു. വിയോഗ വാർത്തയറിഞ്ഞു കുടുംബത്തിന് പിന്തുണയറിയിച്ച വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ സഹായം ഞായറാഴ്ച കുടുംബാംഗങ്ങൾക്ക് നൽകി. കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീറിന്റെ അഭ്യർത്ഥനയെ തുടർന്ന് എക്സൈസ്, തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണനാണ്  പവിത്രന്റെ  കുറ്റ്യാടി കായക്കൊടിയിലെ വീട്ടിലെത്തി അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറിയത്.
advertisement
[NEWS]
വിപിഎസ് ഹെൽത്ത്കെയർ ഇന്ത്യ ഡയറക്ടർ ഹാഫിസ് അലി ഉള്ളാട്ട്, മുൻ എംപി പി സതീദേവി തുടങ്ങിയവർ  സന്നിഹിതനായിരുന്നു. പവിത്രന്റെ ആഗ്രഹം പൂർത്തിയാക്കാൻ മകൻ ധനൂപിന്റെ ഡിഗ്രിവരെയുള്ള വിദ്യാഭ്യാസ ചെലവ്  ഏറ്റെടുക്കാൻ ഡോ. ഷംഷീർ സന്നദ്ധതയറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക സഹായം.  ധനൂപിന്റെ പഠനാവശ്യങ്ങൾക്കായി ലാപ്പ്ടോപ്പും ഡോ. ഷംഷീർ നൽകിയിട്ടുണ്ട്.
advertisement
പവിത്രന്റെ തൊഴിൽ നഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുമിടെ കുടുംബത്തിന് പ്രതീക്ഷ നൽകിയ വിജയമായിരുന്നു മകന്റേത്. കുടുംബത്തിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പ്രവാസി സമൂഹം നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. അച്ഛന്റെ വിയോഗവാർത്തയറിഞ്ഞു സഹായവും പിന്തുണയുമറിയിച്ച  ഡോ. ഷംഷീറിനും മറ്റു പ്രവാസി മലയാളികൾക്കും ധനൂപ് നന്ദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുഴഞ്ഞുവീണു മരിച്ച കോഴിക്കോട് സ്വദേശിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പ്രവാസി സമൂഹം; 5ലക്ഷം രൂപ കൈമാറി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement