അറവുമാലിന്യം തള്ളുന്നവരെ കാത്തിരുന്ന് പിടിച്ച് നാട്ടുകാർ

Last Updated:

ഏരൂർ കേന്ദ്രീകരിച്ച്  രാത്രികാലങ്ങളിൽ അറവു മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

കൊല്ലം: കൊല്ലത്ത് അറവു മാലിന്യം തള്ളാൻ എത്തിയ രണ്ട് വാഹനങ്ങൾ നാട്ടുകാർ പിടികൂടി ഏരൂർ പോലീസിൽ ഏൽപിച്ചു. അറവു മാലിന്യ നിക്ഷേപത്തിൽ സഹികെട്ട നാട്ടുകാർ വാഹനങ്ങൾ കാത്തിരുന്ന് പിടികൂടുകയായിരുന്നു.
പോത്തൻകോട്  സ്വദേശികളായ അൻസൽ, ശരത്ത് എന്നിവരാണ് പിടിയിലായത്.  രണ്ടു വാഹനങ്ങളിലായാണ് മാലിന്യം തള്ളാൻ ഇവർ എത്തിയത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെയുള്ള കുറ്റംചുമത്തി ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. ഏരൂർ കേന്ദ്രീകരിച്ച്  രാത്രികാലങ്ങളിൽ അറവു മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ദിവസങ്ങൾക്കുമുമ്പാണ് രാത്രിയിൽ ഏരൂർ സ്കൂളിന് സമീപത്ത് അറവ് മാലിന്യവുമായി എത്തിയ രണ്ടു വാഹനങ്ങൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പോത്തൻകോട് നിന്ന് വന്ന വാഹനത്തെ ആയൂർ മുതൽ പിന്തുടർന്നാണ് നാട്ടുകാരാണ് പിടികൂടിയത്.  വാഹനം കസ്റ്റഡിയിൽ എടുക്കാൻ ആദ്യം പോലീസ് വൈമനസ്യം കാട്ടിയെന്നും ആക്ഷേപമുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അറവുമാലിന്യം തള്ളുന്നവരെ കാത്തിരുന്ന് പിടിച്ച് നാട്ടുകാർ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement