സമൂഹത്തിന് മാതൃകയായി നിയാസ്; ഭൂരഹിതര്‍ക്കുള്ള കൈവശ രേഖകള്‍ കൈമാറി
Last Updated:
തിരുവനന്തപുരം: ഭൂരഹിതരായ ഇരുപതോളം പേര്‍ക്ക് സ്വന്തം പേരിലുള്ള ഒരേക്കര്‍ പത്തു സെനറ്റ് ഭൂമി പകുത്തു നല്‍കി പൊതുപ്രവര്‍ത്തകനും അഭിഭാക്ഷകനുമായ നിയാസ് ഭാരതി. വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭൂരഹിതര്‍ക്കുള്ള കൈവശ രേഖകള്‍ കൈമാറി.
ചടങ്ങില്‍ പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായരെ രമേശ് ചെന്നിത്തല പൊന്നാട അണിയിച്ച് ആദരിച്ചു. കൊല്ലം ജില്ലയിലെ ചിതറ ഗ്രാമ പഞ്ചായത്തിലാണ് നിയാസ് വിഭാവനം ചെയ്തിരിക്കുന്ന ഗാന്ധിഗ്രാം പദ്ധതി ഉയരുന്നത്.
ഭൂരഹിതരായ ഇരുപതു പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭൂമി വിതരണം ചെയ്തത്. ഇവര്‍ക്ക് വീടൊരുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ വീട് നിര്‍മാണം, ജൈവ പച്ചക്കറി കൃഷി, ഉറവിട മാലിന്യ സംസ്‌കരണം, പട്ടിക ജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഗാന്ധിഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Location :
First Published :
January 25, 2019 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സമൂഹത്തിന് മാതൃകയായി നിയാസ്; ഭൂരഹിതര്‍ക്കുള്ള കൈവശ രേഖകള്‍ കൈമാറി


