സ്വന്തം ഭൂമി വീതിച്ചു; നിയാസ് 20 കുടുംബങ്ങൾക്ക് കിടപ്പാടം നൽകി

Last Updated:
തിരുവനന്തപുരം: സ്വന്തം ഭൂമി ഭൂരഹിതരായ പാവപ്പെട്ടവർക്ക് വീതിച്ചുനൽകി മാതൃകയാവുകയാണ് നിയാസ് ഭാരതി എന്ന യുവനേതാവ്. തനിക്ക് കുടുംബ സ്വത്തായി കിട്ടിയ കോടികൾ വിലമതിക്കുന്ന ഒരേക്കർ പത്ത് സെന്റ് സ്ഥലമാണ് ഈ ചെറുപ്പക്കാരൻ നിർദ്ധനരും ഭുരഹിതരുമായ 20 പേർക്കായി വീതിച്ചു നൽകുന്നത്. ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതമാണ് നൽകുന്നത്.
അമ്മ ഉപേക്ഷിച്ച് പോയ നാല് വയസുകാരന് സ്വന്തമായി കിടപ്പാടമില്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയാസിന് തന്റെ ഭൂമി പാവപ്പെട്ടവര്‍ക്ക് നൽകണമെന്ന് തീരുമാനം എടുത്തത്. വീടില്ലാത്ത ആ കുടുംബത്തിന് ചിതറ മാങ്കോട് വില്ലേജിലുള്ള തന്‍റെ വസ്തുവിൽനിന്ന് നാല് സെന്റ് ഇഷ്ടദാനമായി നൽകിയായിരുന്നു ഭൂമിദാനത്തിന്റെ തുടക്കം. പിന്നീട് സർക്കാരിന്റെ ഭുരഹിതരായവരുടെ പട്ടിക ശേഖരിച്ച് അർഹരായവരെ നേരിൽ കണ്ടും അന്വേഷിച്ചും ബാക്കി 19 പേരെക്കൂടി കണ്ടെത്തി.
advertisement
വിധവമാർ, വികലാംഗർ, രോഗികൾ, അനാഥർ, ഭർത്താവുപേക്ഷിച്ചവർ, ഇങ്ങനെ ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ പേരിൽ ഭുമി രജിസ്റ്റർ ചെയ്ത് നൽകി. ആദ്യഘട്ടമായി 10 പേർക്ക് ഭൂമിയുടെ പ്രമാണവും മറ്റ് കൈവശാവകാശ രേഖകളും ഈ മാസം മൂന്നാം ആഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. ഈ ചടങ്ങിൽ വെച്ച് തന്നെ ആദ്യ വീടിനുള്ള ധനസഹായ വിതരണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നല്കും.
advertisement
രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഗാന്ധിഗ്രാമത്തിൽ അംഗൻവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമ്മാജന യൂണിറ്റ്, സൗരോജ പ്ലാന്റ് എന്നിവയും ഉൾപ്പെടുത്താനാണ് ഉദേശിക്കുന്നത്. ഗുണഭോക്താക്കൾ 15 വർഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യാനാവില്ലെന്ന വ്യവസ്ഥയോടെയാണ് നിയാസ് തന്റെ സ്ഥലം നൽകുന്നത്.
ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ നിയാസ് ഭാരതി താൻ ഒരുക്കുന്ന പാർപ്പിട സമുച്ചയ കേന്ദ്രത്തിന് ഗാന്ധിഗ്രാമം എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാരിന്റേയും സുമനസുകളുടേയും സഹായത്തോടെ സ്വയം പര്യാപ്തമായ ഒരുപറ്റം കുടുംബങ്ങളെ പൊതുധാരയിലെത്തിക്കാനാണ് അഭിഭാഷകനും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന നിയാസിന്റെ ആഗ്രഹം. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന നിയാസ് ഇടക്കാലത്ത് സജീവ രാഷ്ടീയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സാമൂഹ്യ- ആതുര രംഗത്ത് സജീവമായിരുന്നു. കിളിമാന്നുർ സ്വദേശികളായ വൈ. സൈനുദിന്റെയും സൗദാ ബീവിയുടേയും മകനാണ് നിയാസ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വന്തം ഭൂമി വീതിച്ചു; നിയാസ് 20 കുടുംബങ്ങൾക്ക് കിടപ്പാടം നൽകി
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement