advertisement

ജനപക്ഷത്തിനൊപ്പം കോൺഗ്രസും ബിജെപിയും; പൂഞ്ഞാറിൽ സിപിഎം ഭരണം അവസാനിച്ചു

Last Updated:
കോട്ടയം: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ പി.സി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായി.
സി.പി.എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ രമേഷ് ബി.വെട്ടിമറ്റത്തിന് എതിരെ  നല്‍കിയ അവിശ്വാസ പ്രമേയം അഞ്ചിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് പാസായത്.
ജനപക്ഷത്തിലെയും കോണ്‍ഗ്രസിലെയും മൂന്ന് വീതം അംഗങ്ങളും ബി.ജെ.പിയിലെ രണ്ട് അംഗങ്ങളും അവശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം ഭരണപക്ഷമായ സിപിഎം അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ട് നി ന്നു. നേരത്തെ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസത്തിലും കോണ്‍ഗ്രസും ബിജെ പിയും ഒന്നിച്ചിരുന്നു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ജനപക്ഷവും സി പി എമ്മുമായുണ്ടായ ഭിന്നതയാണ് അവിശ്വാസത്തിൽ കലാശിച്ചത്.
advertisement
ജനപക്ഷത്തെയും ബിജെപിയിലേയും അംഗങ്ങൽ ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. വോട്ടെടുപ്പിൽ കോൺഗ്രസ് അംഗങ്ങളും ഇവർക്കൊപ്പം ചേരുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജനപക്ഷത്തിനൊപ്പം കോൺഗ്രസും ബിജെപിയും; പൂഞ്ഞാറിൽ സിപിഎം ഭരണം അവസാനിച്ചു
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement