‌ഗ്രാമപഞ്ചായത്തിനായി ഒരു ആംബുലൻസ്; മാതൃകയായി ഗിരിദീപം സ്കൂളിലെ പൂർവവിദ്യാർത്ഥികൾ‌‌

Last Updated:

ഞായറാഴ്‌ച വൈകിട്ട് നടന്ന ചടങ്ങിൽ ഗിരിദീപം ഇൻസ്റ്റിറ്റൂഷൻസ് ഡയറക്‌ടർ ഫാ. വർഗീസ് തറമുട്ടം OIC, KROSS പ്രസിഡന്റ് സജി വി ആറിന് ആംബുലസിന്റെ താക്കോൽ കൈമാറി.

കോട്ടയം: കുമിളി ഗ്രാമപഞ്ചായത്തിലെ രോഗബാധിതരായ ജനങ്ങൾക്ക് അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലെത്താനായി കോട്ടയം ഗിരിദീപം ബഥനി ഇംഗ്ലീഷ് സ്കൂളിലെ പൂർവവിദ്യാർത്ഥികൾ ആംബുലൻസ് സംഭാവന ചെയ്തു. കുമിളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിലുള്ള കുമിളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസിനാണ് (KROSS) ഗിരിദീപം ബഥനി സ്കൂൾ 1996 ബാച്ചിലെ വിദ്യാർത്ഥികൾ ആംബുലൻസ് വാങ്ങി നൽകിയത്.
കോട്ടയം കളത്തിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഗിരിദീപം ബഥനി ഇംഗ്ലീഷ് സ്കൂൾ ക്യാമ്പസിൽ വച്ച് ഞായറാഴ്‌ച വൈകിട്ട് നടന്ന ചടങ്ങിൽ ഗിരിദീപം ഇൻസ്റ്റിറ്റൂഷൻസ് ഡയറക്‌ടർ ഫാ. വർഗീസ് തറമുട്ടം OIC, KROSS പ്രസിഡന്റ് സജി വി ആറിന് ആംബുലസിന്റെ താക്കോൽ കൈമാറി.
അകാലത്തിൽ മരണമടഞ്ഞ 1996 ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന വിമൽ മാത്യൂസ്, ഫിൽമ സൂസൻ ഫിലിപ്സ്, ജോയൽ ജോൺ വേലിയാത്ത് എന്നിവരുടെ ഓർമ്മയ്ക്കായാണ് ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് ഈ ബാച്ചിലെ പൂർവവിദ്യാർത്ഥികൾ മുൻപോട്ടു വന്നത്.
advertisement
കുമിളി ഗ്രാമപഞ്ചായത്തിൽ രോഗികളായിട്ടുള്ളവർക്കും, പാലിയേറ്റിവ് കെയറിൽ കഴിയുന്നവർക്കുമെല്ലാം ഇത് വളരെയധികം പ്രയോജനപ്രദമാകും. 2019 മുതൽ കുമിളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഭക്ഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ കുമിളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് മുൻപന്തിയിലുണ്ട്.
You may also like:ഫഹദിനെ നായകനാക്കി വീണ്ടുമൊരു ഫാസിൽ സിനിമ; 'മലയൻകുഞ്ഞ്' ഫസ്റ്റ് ലുക്ക്
എന്നാൽ അടിയന്തര ഘട്ടത്തിൽ രോഗബാധിതരെ ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്ന ഈ സംഘടനയുടെ ആവശ്യകത മനസിലാക്കിയാണ് ഗിരിദീപം സ്കൂളിലെ പൂർവവിദ്യാർത്ഥികൾ ഇവരുടെ ജീവൻകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ധനസമാഹരണം നടത്തി ഇത് സാധ്യമാക്കിയത്.
advertisement
സ്കൂൾ അധികൃതരുടെയും അധ്യാപകരുടേയുമെല്ലാം സാന്നിധ്യത്തിലാണ് താക്കോൽ ദാനം നിർവ്വഹിച്ചത്. കൂടാതെ, വർഷങ്ങൾക്ക് മുൻപ് ഇവരിൽ നിന്ന് വേർപിരിഞ്ഞു പോയ മൂന്ന് സുഹൃത്തുക്കളുടെയും മാതാപിതാക്കളും, ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ KROSS സെക്രട്ടറി ഫാ. ലിറ്റു ജേക്കബ്, ഗിരിദീപം ബഥനി HSS പ്രിൻസിപ്പാൾ ഫാ. ഗീവർഗീസ് ബർസോമ OIC, ബർസർ ഫാ. ജസ്റ്റിൻ സി OIC, അജീഷ് മട്ടക്കൽ AIYF എന്നിവരും, പ്രതീഷ് കെ ബേബി, കുരുവിള ജേക്കബ്, ഹാഷിദ് മൂസ ജാൻ തുടങ്ങി നിരവധി പൂർവവിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
‌ഗ്രാമപഞ്ചായത്തിനായി ഒരു ആംബുലൻസ്; മാതൃകയായി ഗിരിദീപം സ്കൂളിലെ പൂർവവിദ്യാർത്ഥികൾ‌‌
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement