കണ്ണൂരിൽ ഒരു ലക്ഷം പേർ അണിനിരന്ന കർഷക മഹാസംഗമം
Last Updated:
ഒരു ലക്ഷം പേർ അണിനിരന്നു
കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂരിൽ കർഷക മഹാസംഗമം സംഘടിപ്പിച്ചു. ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് ഭാഗമായുള്ള സംഗമത്തിൽ ഒരുലക്ഷം പേർ അണി നിരന്നു.
കളക്ടറേറ്റ് മൈതാനത്ത് നടന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് ഉദ്‌ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
കർഷകർക്ക് ഒപ്പം നിന്നില്ലെങ്കിൽ വലിച്ച് താഴെ ഇടാൻ വോട്ടവകാശം ഉപയോഗിക്കുമെന്ന് റാലിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി.
പാണത്തൂർ മുതൽ കൊട്ടിയൂർ വരെ ആനമതിൽ നിർമിക്കുക, വന്യമൃഗശല്യത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുക, കാർഷികക്കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.
advertisement
Location :
First Published :
December 09, 2019 9:05 PM IST


