കൊല്ലത്ത് പൊലീസുകാരൻ മരിച്ചു, സുഹൃത്ത് അവശനിലയിൽ; വിഷമദ്യം കഴിച്ചെന്ന് സംശയം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മലപ്പുറം പൊലീസ് ക്യാമ്പിലെ കമാൻഡോയായ അഖിൽ(35 ) ആണ് മരിച്ചത്.
കൊല്ലം: കടയ്ക്കൽ ചരിപ്പറമ്പിൽ പൊലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മലപ്പുറം പൊലീസ് ക്യാമ്പിലെ കമാൻഡോയായ അഖിൽ(35 ) ആണ് മരിച്ചത്.
ശർദ്ദിച്ച് അവശനായതിനെ തുടർന്ന് അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗിരീഷിനെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
വിഷമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ചയാണ് അഖിൽ മലപ്പുറത്തുനിന്നും നാട്ടിൽ എത്തിയത്. സുഹൃത്തിനൊപ്പം അഖിൽ മദ്യപിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
Location :
First Published :
June 14, 2020 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൊല്ലത്ത് പൊലീസുകാരൻ മരിച്ചു, സുഹൃത്ത് അവശനിലയിൽ; വിഷമദ്യം കഴിച്ചെന്ന് സംശയം