മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ജോർജും ബിജുവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. ബിജു എന്നയാളാണ് പിടിയിലായിരിക്കുന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു - 53 ) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജോർജിനെ, ബിജു കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ജോർജും ബിജുവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് സൂചന.
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
ജോർജിന്റെ മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ബിന്ദു. മക്കൾ അലീന ,അനുമോൾ.
advertisement
Location :
First Published :
June 14, 2020 6:27 AM IST