നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ

  രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ

  ജൂൺ ഏഴിന് വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് ഷാഹിദിനെ അഭിഷേക് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്

  News18 Malayalam

  News18 Malayalam

  • Share this:
   ബംഗളൂരു: രണ്ടാം വിവാഹം ചെയ്ത ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷൻ. നോർത്ത് ബംഗളൂരുവില്‍ കെട്ടിടനിര്‍മാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖിനെയാണ് (32) ആദ്യ ഭാര്യ റോമ ഷെയ്ഖ് ക്വട്ടേഷൻ നൽകിയ സംഘം തട്ടിക്കൊണ്ടുപോയത്.

   പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹസനിലെ ഫാം ഹൌസിൽ ബന്ദിയാക്കപ്പെട്ട നിലയിൽ ഷാഹിദിനെ കണ്ടെത്തി. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പൊലീസ് പിടികൂടി. ഇതോടെ ഷാഹിദിന്‍റെ ആദ്യ ഭാര്യ റോമ ഷെയ്ഖ് ഒളിവിൽ പോയി. ഇവരെ കൂടാതെ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കൂടി ഒളിവിൽ പോയി.

   മാറത്തഹള്ളിയിൽ റോമ ഷെയ്ഖിനൊപ്പം താമസിച്ചുവരവെയാണ് ഒരു വർഷം മുമ്പ് ഷാഹിദ് ഷെയ്ഖ് രത്ന ഖാത്തും എന്ന യുവതിയെ രണ്ടാമത് വിവാഹം കഴിച്ചത്. തുടർന്ന് രത്നയ്ക്കൊപ്പം വിശ്വേശരയ്യ ലേഔട്ടിൽ താമസവും തുടങ്ങി. ഇതോടെ ഭർത്താവിനെ തിരിച്ചുകിട്ടാൻവേണ്ടി റോമ നടത്തിയ ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകൽ. ക്വട്ടേഷൻ സംഘത്തെക്കൊണ്ട് തട്ടിക്കൊണ്ടുപോയശേഷം അതിന് പിന്നിൽ രണ്ടാം ഭാര്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു റോമയുടെ ഉദ്ദേശം.

   ജൂൺ ഏഴിന് വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് ഷാഹിദിനെ അഭിഷേക് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഇവർ ഹസനിലെ ഫാം ഹൌസിലാണ് എത്തിയത്. ഇവിടെയെത്തിയതോടെ ക്വട്ടേഷൻ സംഘം രണ്ടാം ഭാര്യയെ ബന്ധപ്പെട്ട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിലപേശലിനൊടുവിൽ രണ്ടുലക്ഷം രൂപയ്ക്ക് ഷാഹിദിനെ വിടാമെന്ന് സംഘം സമ്മതിച്ചു.
   TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
   ഇതിനിടെ സ്ഥലവിവരങ്ങൾ മനസിലാക്കിയ രത്ന പൊലീസിന് വിവരം കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷാഹിദിനെ കണ്ടെത്തിയതും പ്രതികളെ പിടികൂടിയത്.
   First published:
   )}