പോസ്റ്റ് വുമണിന് കിട്ടിയ സമ്മാനപ്പൊതി തുറന്നപ്പോൾ 'പാമ്പ്'

News18 Malayalam
Updated: October 9, 2018, 1:15 PM IST
പോസ്റ്റ് വുമണിന് കിട്ടിയ സമ്മാനപ്പൊതി തുറന്നപ്പോൾ 'പാമ്പ്'
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വർക്കല പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ അനില ലാലിന് കഴിഞ്ഞ ദിവസം ഒരു സമ്മാനപ്പൊതി എത്തി. തനിക്ക് ആരാണ് സമ്മാനപ്പൊതി നൽകിയതെന്ന എന്ന ചിന്തയോടെ ആശ്ചര്യത്തോടെ പൊതി തുറന്നു. സമ്മാനം എന്താണെന്ന് അറിയാൻ സഹപ്രവർത്തകരും ആകാംക്ഷയോടെ കാത്തുനിന്നു. സമ്മാനപ്പൊതി തുറന്നപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. പൊതിക്കുള്ളിൽ ഒരു പാത്രത്തിൽ ജീവനുള്ള ചെറിയ പാമ്പായിരുന്നു ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ പോസ്റ്ററിന് ചുവടെ പരസ്യമായി മൂത്രമൊഴിച്ച് ഒരു മന്ത്രി
 വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനിലാ ലാലിനാണ് പെട്ടിയിലാക്കിയ പാമ്പിനെ കിട്ടിയത്. കോംപ്ലിമെന്‍ററി ഗിഫ്റ്റ് എന്ന് എഴുതിയിരുന്ന സമ്മാനപ്പൊതിക്കൊപ്പം അനിലാ ലാലിനെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശവും പാത്രത്തിനൊപ്പമുണ്ടായിരുന്നു. പോസ്റ്റോഫീസിലെ ലെറ്റർ ബോക്സിന് മുകളിൽകൊണ്ടുവെന്ന നിലയിലായിരുന്നു സമ്മാനപ്പൊതി. രാവിലെ പോസ്റ്റോഫീസിലെത്തിയ ജീവനക്കാരാണ് ഇത് കണ്ടത്.


പിന്നീട് പൊലീസ് എത്തി പാമ്പിനെ ഉൾപ്പടെ സമ്മാനപ്പൊതി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി പരിശോധിച്ചതിൽനിന്ന് ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പാണ് പാത്രത്തിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമായി. പാമ്പിനെ സമ്മാനമായി നൽകുന്നതിലൂടെ തന്നെ അപായപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കാട്ടി അനില പൊലീസിൽ പരാതി നൽകി. പോസ്റ്റോഫീസിന് മുൻവശത്തെ സിസിടിവിയുടെ സഹായത്തോടെ അനിലയ്ക്ക് 'സമ്മാനം' നൽകിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
First published: October 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading