തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പോത്തൻകോട് ഗവ യു പി സ്കൂളിലെ പ്രധാനാധ്യാപകനും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലാഹുദിൻ അടക്കമുള്ള അധ്യാപകർ സാലറി ചലഞ്ചിൽ പ്രതിഷേധിച്ച് സർക്കാർ ഉത്തരവ് കത്തിച്ചത്. ഇത് പൊതു സമൂഹത്തിൽ നിന്നും രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്.
ഇതിനു പിന്നാലെയാണ് അധ്യാപകന് മാതൃക കാട്ടി സ്കൂളിലെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സൈക്കിൾ വാങ്ങാൻ അടക്കം വിവിധ ആവശ്യങ്ങൾക്കായി മാറ്റിവച്ചിരുന്ന 10, 200 രൂപയാണ് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
BEST PERFORMING STORIES:കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS] ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]
തുക മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി. ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി രംഗത്തെത്തി. ഉത്തരവ് കത്തിച്ചത് ആർത്തിപ്പണ്ടാരങ്ങളാണെന്നും അവർ ഈ കുരുന്നുകൾക്ക് മുന്നിൽ തല കുനിക്കേണ്ട നിമിഷമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.