പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം; അമ്പതോളം SDPI പ്രവർത്തകർ അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം.
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അമ്പതോളം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുരയിലാണ് പ്രകടനം നടത്തിയത്. ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായവരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി.
പൗരത്വ നിയമങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനയിൽപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്ഡിപിഐ രംഗത്തെത്തിയിരുന്നു.
Location :
First Published :
February 09, 2020 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം; അമ്പതോളം SDPI പ്രവർത്തകർ അറസ്റ്റിൽ


