'കോവിഡിനെ ഭയന്ന് ജീവിക്കാൻ വയ്യ'; നിരീക്ഷണത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങിമരിച്ചനിലയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മഹാമാരി പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടൽ നേരിടുകയാണെന്നും വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ പറയുന്നു.
പാലക്കാട്: ഷൊർണൂരിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ പരുത്തിപ്രയിലാണ് സംഭവം. ഷൊർണൂർ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറിനെ ആൾ താമസമില്ലാതിരുന്ന ഭാര്യാ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻ സൈനികൻ കൂടിയായ ജിത്തുകുമാറിനെ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റാരും താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന വീടാണിത്.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു[NEWS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]
ജിത്തു കുമാറിന്റെ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൊറോണ എന്ന മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായെന്നും ചെറിയ കാര്യത്തിന് പോലും ടെൻഷൻ അടിയ്ക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാൻ വയ്യെന്നും എഴുതിയിട്ടുണ്ട്.
advertisement
ഓരോ കാര്യത്തിനും എത്തുന്നവർ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. മഹാമാരി പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടൽ നേരിടുകയാണെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Location :
First Published :
July 26, 2020 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
'കോവിഡിനെ ഭയന്ന് ജീവിക്കാൻ വയ്യ'; നിരീക്ഷണത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങിമരിച്ചനിലയിൽ