വീണ്ടും തേനീച്ചയുടെ ആക്രമണം; 30 വിദ്യാർത്ഥികൾക്ക് പരിക്ക്
Last Updated:
കരുളായി കെ എം എച്ച് എസിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്ക് നേരെയാണ് തേനീച്ച ആക്രമണം ഉണ്ടായത്
മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കരുളായി കെ എം എച്ച് എസിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്ക് നേരെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. പരിശീലനത്തിന്റ ഭാഗമായി കാട്ടില്‍ കയറിയപ്പോള്‍ ആണ് സംഭവം. 30 ഓളം വിദ്യാര്‍ഥികള്‍ ആണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ പൂക്കോട്ടുംപാടം താലൂക്ക് ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Location :
First Published :
March 04, 2019 5:34 PM IST


