വാളകം സ്‌കൂള്‍: പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തടഞ്ഞു
Last Updated:
മൂവാറ്റുപുഴ: വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ രക്ഷിതാവിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും പ്രധാന അധ്യാപികയെയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികളും മറ്റുരക്ഷിതാക്കളും ചേര്‍ന്ന തടഞ്ഞു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന അറസ്റ്റ് ഒഴിവാക്കി പൊലീസ് മടങ്ങുകയും ചെയ്തു.
സ്‌കൂളില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന രണ്ടു രക്ഷിതാക്കളുടെ പരാതിയിലായിരുന്നു അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ സ്‌കൂളില്‍ പൊലീസെത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കും ഭാര്യയും പ്രധാന അധ്യാപികയുമായ ലിമ ജോര്‍ജും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തുന്നതറിഞ്ഞ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പൊലീസിനെ തടയുകയായിരുന്നു.
advertisement
Dont Miss: വാളകം: അധ്യാപകരെ ന്യായീകരിച്ച് വിദ്യാർത്ഥികൾ; പറഞ്ഞു പഠിപ്പിച്ചതെന്ന് തോന്നുകയേയില്ലെന്ന് സോഷ്യൽ മീഡിയ
അധ്യാപകരെയും സ്‌കൂളിനെയും അപമാനിക്കാനുള്ള ഗൂഢനിക്കമാണിതെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്ന നിലപാടിലുമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതേസമയം വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി അറ്‌സറ്റ് തടയുകയാണെന്നും അറസ്റ്റ് തടയാന്‍ വിദ്യാര്‍ഥികളെ കവചമാക്കിയ അധ്യാപകനെതിരെ നടപടി വേണമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റും ആവശ്യപ്പെട്ടു.
Location :
First Published :
February 05, 2019 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വാളകം സ്‌കൂള്‍: പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തടഞ്ഞു


