INFO: നാലാഞ്ചിറ, കഴക്കൂട്ടം, ടെക്നോപാർക്ക് മേഖലകളിൽ ജലവിതരണം മുടങ്ങും
Last Updated:
തിങ്കളാഴ്ച വൈകിട്ട് ആറുമുതൽ ചൊവ്വാഴ്ച രാവിലെ പത്തുവരെയാകും ജലവിതരണം മുടങ്ങുക
തിരുവനന്തപുരം: അരുവിക്കര മൺവിള ടാങ്കിലേക്കുള്ള 600 എംഎം ശുദ്ധജലവിതരണ ലൈനിൽ ചാവടിമുക്ക് എഞ്ചിനീയറിംഗ് കോളജിന് സമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി തിങ്കൾ വൈകിട്ട് ആറുമുതൽ ചൊവ്വ രാവിലെ പത്തുവരെ ജലവിതരണം നിർത്തിവെയ്ക്കും
പരുത്തിപ്പാറ, പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, പാങ്ങപ്പാറ, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാർക്ക്, മൺവിള, കുഴിവിള, പോങ്ങുംമൂട്, ഉള്ളൂർ, കുളത്തൂർ, പള്ളിപ്പുറം സിആർപിഎഫ്, ആക്കുളം, ചെറുവയ്ക്കൽ, കേശവദാസപുരം, നാലാഞ്ചിറ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടീവ് എഞ്ചിനീയറർ അറിയിച്ചു.
Location :
First Published :
August 10, 2019 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
INFO: നാലാഞ്ചിറ, കഴക്കൂട്ടം, ടെക്നോപാർക്ക് മേഖലകളിൽ ജലവിതരണം മുടങ്ങും


