'ഇത് ഞാനിങ്ങെടുക്കുവാ': സുരേഷ് ഗോപി ദത്തെടുത്ത തൃശൂരിലെ ഗ്രാമം ഏതെന്നറിയുമോ

ഗ്രാമം ഏതാണെന്ന് അന്വേഷിച്ച് കണ്ടെത്താൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരോടായി സുരേഷ് ഗോപി പറയുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: November 3, 2019, 2:49 PM IST
'ഇത് ഞാനിങ്ങെടുക്കുവാ': സുരേഷ് ഗോപി ദത്തെടുത്ത തൃശൂരിലെ ഗ്രാമം ഏതെന്നറിയുമോ
suresh gopi
  • Share this:
തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി എംപി. സുരോഷ്ഗോപി ഫാൻസ് വെൽഫെയർ അസോസിയേഷൻ തൃശൂരിന്റെ ഒഫിഷ്യൽ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പരിപാടിയുടെ വീഡിയോയിൽ ഗ്രാമത്തെ ദത്തെടുത്തകാര്യം സുരേഷ് ഗോപി പറയുന്നുണ്ട്. എന്നാൽ ഗ്രാമത്തിന്റെ പേര് എംപി വ്യക്തമാക്കിയിട്ടില്ല.

also read:'നാല്‍പ്പത്തേഴായിരത്തിലേറെ അംഗങ്ങളില്‍ രണ്ട് പേർ മാത്രം'; അറസ്റ്റ് ചെയ്ത പാർട്ടി അംഗങ്ങളെ തള്ളി സിപിഎം

ഗ്രാമം ഏതാണെന്ന് അന്വേഷിച്ച് കണ്ടെത്താൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരോടായി സുരേഷ് ഗോപി പറയുന്നുണ്ട്. ഗ്രാമത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും സുരേഷ് ഗോപി സംസാരിക്കുന്നുണ്ട്. നിരവധി പദ്ധതികൾ ഗ്രാമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു  കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രദേശത്ത് ഫുട്കോംപ്ലക്സിന് വേണ്ടി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്നും സുരേഷ്ഗോപി പറഞ്ഞു. പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്നും അതിനാൽ പ്രൊജക്റ്റുകൾ തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥർ ത്വരിത വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പദവിയിൽ തുടരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കൂടുതൽ ഗ്രാമങ്ങൾ ദത്തെടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.


തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് സൂചനകൾ. ഫേസ്ബുക്കിൽ പേസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റായി ചിലർ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading