ഭർത്താവിന്‍റെ ഓർമയ്ക്കായി ലൈബ്രറി ഒരുക്കി ഒരു അധ്യാപിക

Last Updated:
ഇടുക്കി: പുസ്തകങ്ങളെ സ്‌നേഹിച്ച ഭര്‍ത്താവിന്‍റെ ആഗ്രഹം നിറവേറ്റാൻ സ്‌കൂളില്‍ ലൈബ്രറി ഒരുക്കി അധ്യാപിക. ഇടുക്കി എന്‍ ആര്‍ സിറ്റി എസ് എൻ വി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ഉഷാകുമാരിയാണ് അധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന ഭര്‍ത്താവ് മോഹന്‍കുമാറിന്‍റെ ഒന്നാം ചരമ വാർഷികത്തിൽ സ്‌കൂളില്‍ ലൈബ്രറി ഒരുക്കിയത്.
കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു എം സി മോഹന്‍കുമാര്‍. കുട്ടികളോട് കൂട്ടു കൂടുകയും വായനയുടെ ലോകത്തേക്ക് അവരെ കൈ പിടിച്ച് നടത്തുകയും ചെയ്തു അദ്ദേഹം. വായിക്കാനും സർഗാത്മകമായി എഴുതാനും താൽപര്യമുള്ള അനേകം കുട്ടികൾ തന്‍റെ നാട്ടിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സ്വന്തം ചെലവിൽ കുട്ടികൾക്കായി ഒരു ലൈബ്രറി ഒരുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനായി കുറെ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ഭർത്താവിന്‍റെ നടക്കാതെ പോയ ആഗ്രഹം ഒന്നാം ചരമ വാർഷികത്തിലെങ്കിലും നിറവേറ്റണമെന്ന തീരുമാനം ഉഷാകുമാരിയുടേതായിരുന്നു. അതിനായി കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കാൻ മുന്നിട്ടിറങ്ങിയത് മകൻ അമലാണ്.
advertisement
സ്വന്തം ക്ലാസിൽ നേരത്തെ ഒരു കൊച്ചു വായനശാല ഒരുക്കിയിരുന്നു ഉഷ ടീച്ചർ. ആ ലൈബ്രറി നിലനിർത്തിക്കൊണ്ടാണ് സ്കൂളിന് പൊതുവായി വിപുലമായ ലൈബ്രറി തയ്യാറാക്കിയത്. മോഹൻകുമാറിന്‍റെ സുഹൃത്തുക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നിരവധി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
എൽ കെ ജി മുതല്‍, ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. കഥ, കവിത, നോവല്‍, ജീവചരിത്രം, യാത്രാവിവരണം, ആത്മകഥ, ലേഖനങ്ങള്‍ ചരിത്രഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങലിലുള്ള പുസ്തകങ്ങളുണ്ട്. ലൈബ്രറി ജോയ്സ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഭർത്താവിന്‍റെ ഓർമയ്ക്കായി ലൈബ്രറി ഒരുക്കി ഒരു അധ്യാപിക
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement