ഇന്റർഫേസ് /വാർത്ത /Nattu Varthamanam / ഇത് മലപ്പുറത്തെ മാതൃക; പ്രളയത്തിൽ വീട് നഷ്ടമായ വിദ്യാർത്ഥിനിക്ക് വീട് നിർമിച്ച് നൽകി അധ്യാപക കൂട്ടായ്മ

ഇത് മലപ്പുറത്തെ മാതൃക; പ്രളയത്തിൽ വീട് നഷ്ടമായ വിദ്യാർത്ഥിനിക്ക് വീട് നിർമിച്ച് നൽകി അധ്യാപക കൂട്ടായ്മ

വിദ്യാർത്ഥിനിക്ക് താക്കോൽ കൈമാറുന്നു

വിദ്യാർത്ഥിനിക്ക് താക്കോൽ കൈമാറുന്നു

ജില്ലയിലെ 200 ഓളം അധ്യാപകരുള്ള കൂട്ടായ്മയാണ് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ.

  • Share this:

മലപ്പുറം: പ്രളയത്തിൽ വീട് നഷ്ടമായ വിദ്യാർത്ഥിനിക്ക് പുതിയ വീട് നിർമിച്ച് നൽകി മലപ്പുറം ജില്ലയിലെ ഹയർ സെക്കണ്ടറി ബോട്ടണി അധ്യാപക കൂട്ടായ്മ. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി സയൻസ് വിഭാഗം വിദ്യാർത്ഥിനി തെബിൻഷക്കാണ്‌ വീട് നിർമിച്ച് നൽകിയത്.

ഏഴു ലക്ഷം രൂപാ ചെലവിലാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. രണ്ട് മുറികളും അടുക്കളയും അടങ്ങുന്ന വീടിന്റെ നിർമ്മാണം 5 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ലോക് ഡൗൺ മനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് ജൂൺ മാസം മൂന്നാം തീയതി വൈകുന്നേരം 4 മണിക്ക് ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പെട്ടിയിൽ പി.വി.അബ്ദുൾ വഹാബ് എം.പി. താക്കോൽ ദാനം നിർവ്വഹിച്ചു.  പ്രസിഡന്റ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു.

TRENDING:COVID 19 | കേരളത്തിൽ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് ആയിരത്തോളം പേർക്ക് [NEWS]കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ [NEWS]'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]

പ്രളയത്തിൽ വീടും ഉപജീവന മാർഗ്ഗങ്ങളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ അധ്യാപകർക്ക് എന്തു ചെയ്യാനാവും എന്ന ചർച്ചയിൽ നിന്നാണ് പ്രളയത്തിൽ വീട് നഷ്ടമായ ഒരു ഹയർ സെക്കണ്ടറി വിദ്യാർത്ഥിക്ക് ഒരു ഭവനം നിർമ്മിച്ചു നൽകുക എന്ന ആശയത്തിലേയ്ക്ക് എത്തിയത്.

ജില്ലയിലെ 200 ഓളം അധ്യാപകരുള്ള കൂട്ടായ്മയാണ് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ. അകാലത്തിൽ വിട്ടുപിരിഞ്ഞ അബ്ദുൾ സലിം മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിനുള്ള ക്വിസ് മത്സരം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കൽ, അദ്യാപകർക്കായി സെമിനാറുകൾ സംഘടിപ്പിക്കൽ അടക്കം പല ജീവകാരുണ്യ, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് എം.ബി.ടി.എ.

മലപ്പുറം ജില്ലയിൽ പ്രളയത്തിൽ വീട് തകർന്നു പോയവരിൽ നിന്നും അർഹരെ കണ്ടെത്താൻ നിയമിച്ച വീട് നിർമ്മാണ കമ്മിറ്റി ആണ് തെബിൻഷായെ തിരഞ്ഞെടുത്തത്. ശ്യാം. കെ   ചെയർമാനും പ്രദീപ് കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയത്.

First published:

Tags: Kerala flood 2019, Malappuram