COVID 19 | കേരളത്തിൽ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് ആയിരത്തോളം പേർക്ക്

Last Updated:

ഒരു മാസത്തിനുള്ളിൽ മാത്രം 995 പേർക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളും മടങ്ങിയെത്തി തുടങ്ങി ഒരുമാസം ആകുമ്പോൾ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്നു. ഒരു മാസത്തിനുള്ളിൽ മാത്രം 995 പേർക്കാണ് രോഗം ബാധിച്ചത്.
ആരോഗ്യപ്രവർത്തകരടക്കം 96 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. മേയ് മാസം 4 മുതലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ തിരിച്ച് എത്തി തുടങ്ങിയത്.  അതുവരെ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം 499. ചികിത്സയിലുണ്ടായിരുന്നത് 34 പേർ.
മേയ് 7ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തി. മേയ് 10 മുതലാണ് തിരിച്ചെത്തിയവർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ആദ്യ ആഴ്ചയിൽ രോഗികൾ 25 പേർ മാത്രമായിരുന്നു. രണ്ടാം ആഴ്ചയിൽ രോഗികളുടെ എണ്ണം 118 ആയി ഉയർന്നു. മൂന്നാമത്തെ ആഴ്ച 321ഉം നാലാമത്തെ ആഴ്ച 449ഉം പോസിറ്റീവ് കേസുകളുണ്ടായി. ഇന്നലെ കോവിഡ് ബാധിച്ചത് 82 പേർക്കാണ്.
advertisement
advertisement
രോഗം സ്ഥിരീകരിച്ചവരിൽ 32 പേർക്ക് രോഗം എവിടെ നിന്ന് വന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവസാന ആഴ്ച പരിശോധനകളുടെ എണ്ണവും കേരളം വർദ്ധിപ്പിച്ചു. ശരാശരി 3000 സാമ്പിളുകൾ എന്ന നിലയിൽ കേരളം പരിശോധന  നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | കേരളത്തിൽ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് ആയിരത്തോളം പേർക്ക്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement