കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി; മരണക്കയമാകുന്ന മീനച്ചിലാർ
Last Updated:
ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റു രണ്ടു പേർ.
കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിനു വേണ്ടി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയും മീനച്ചിലാറ്റിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു.
പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളാണ് ഇന്ന്ന് അപകടത്തിൽപ്പെട്ടത്. കോളജിലെ എട്ടു വിദ്യാർഥികളാണ് കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയയ മറ്റു രണ്ടു പേരും ഒഴുക്കിപ്പെടുകയായിരുന്നു.
ഞായറാഴ്ച കിടങ്ങൂർ, കാവാലിപ്പുഴ ബീച്ച് കടവിലാണ് പ്ലസ് വൺ വിദ്യാർഥിക്ക് ജീവൻ നഷ്ടമായത്. ഫ്ലിപ്പിംഗ് പ്രാക്ടീസിന് വന്ന കോട്ടയം അതിരമ്പുഴ സ്വദേശി ആഷിക് ഷിയാസ് ( 16) ആണ് മുങ്ങി മരിച്ചത്. ആഷിക് ആർപ്പുകര ഗവ.സ്കൂളിലെ വിദ്യാർഥിയായിരുന്നു.
advertisement
Location :
First Published :
November 15, 2019 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി; മരണക്കയമാകുന്ന മീനച്ചിലാർ


