കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- Published by:Naseeba TC
- news18
Last Updated:
കോഴിയെ രക്ഷിയ്ക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകുമെന്നാണ് പൊലീസ് നിഗമനം.
പാലക്കാട്: കിണറ്റിൽ വീണ വളർത്തുകോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കോട്ടായി സ്വദേശി ശോഭനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
വീടിന് മുൻവശത്തെ കിണറ്റിൽ വീണ വളർത്തുകോഴിയെ രക്ഷപ്പെടുത്താൻ അയൽ വീട്ടിൽ പോയി കൊട്ട വാങ്ങിയതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ വൈകീട്ട് ശോഭനയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കിണറ്റിൽ കോഴിയെയും രക്ഷിക്കാൻ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. രക്ഷിയ്ക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകുമെന്നാണ് പൊലീസ് നിഗമനം.
advertisement
ശോഭന അമ്മയെ വിളിച്ച് കോഴി കിണറ്റിൽ വീണതായും വീട്ടിൽ ആരും ഇല്ലെന്നും പറഞ്ഞിരുന്നു. സംഭവ സമയം ശോഭനയുടെ ഭർത്താവ് രാജേഷും രാജേഷിന്റെ മാതാപിതാക്കളും വീട്ടിൽ ഇല്ലായിരുന്നു.
രാജേഷ് തിരിച്ചെത്തി ശോഭനയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മക്കളുണ്ട്.
Location :
First Published :
February 17, 2020 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


