റോഡ് നിർമ്മിച്ചു നൽകിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു

കൈ ഉപയോഗിച്ച് ജനൽ ചില്ലുകൾ തകർത്ത യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

News18 Malayalam | news18
Updated: February 8, 2020, 1:31 PM IST
റോഡ് നിർമ്മിച്ചു നൽകിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു
ചെമ്പ് പഞ്ചായത്ത് ഓഫീസ്
  • News18
  • Last Updated: February 8, 2020, 1:31 PM IST
  • Share this:
കോട്ടയം: റോഡ് നിർമിച്ചു നൽകിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു. ചെമ്പ് പഞ്ചായത്ത് ഓഫീസിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡ്‌ പുനർനിർമിച്ച് നൽകാത്തതിനെ തുടർന്നാണ് പ്രദേശവാസിയായ സജിമോൻ ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തത്.

ALSO READ: 'അയാൾക്ക് പ്രായം വളരെ കൂടുതലാണ്' ക്രിസ്റ്റ്യാനോ റൊണാൾഡോയെ വേണ്ടെന്നുവെയ്ക്കാൻ പ്രമുഖ ക്ലബ് പറഞ്ഞ ന്യായം

16 ജനലുകളുടെ 40 ചില്ലു പാളികൾ കൈ ഉപയോഗിച്ചാണ് തകർത്തത്. ചില്ലു തറച്ചുകയറി പരിക്കേറ്റ സജിമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടിയും സജിമോനും തമ്മിൽ തർക്കമുണ്ടായിരുന്നു.

സംഭവത്തിൽ നേരത്തേ പരാതി നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ പറഞ്ഞു. സ്വാഭാവിക കാലതാമസം മാത്രമാണ് വഴിയുടെ കാര്യത്തിൽ ഉണ്ടായതെന്നാണ് ഇവരുടെ പ്രതികരണം. സജിമോനെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
First published: February 8, 2020, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading