advertisement

ആയൂരിനടുത്ത് RSS-CPM സംഘർഷം; മൂന്നു സിപിഎമ്മുകാർക്ക് പരിക്ക്

Last Updated:
കൊല്ലം: ആയൂരിനടുത്ത് പാറംകോട്ട് ആർഎസ്എസ് - സിപിഎം സംഘർഷം. സിപിഎം നടത്തിയ പ്രകടനത്തിന് നേരെ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകൻ അതുൽ, അമ്മ സുനിത, സിപിഎം ചെറുവക്കൽ ലോക്കൽ സെക്രട്ടറി ശിവദാസൻ എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതുലിന് എതിരായ ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മ സുനിതയ്ക്ക്‌ നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് വൈകിട്ടോടെ സംഘർഷമുണ്ടായത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആയൂരിനടുത്ത് RSS-CPM സംഘർഷം; മൂന്നു സിപിഎമ്മുകാർക്ക് പരിക്ക്
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement