ധർമ്മടത്തെ പാതയോരങ്ങളിൽ ഇനി പൂമരങ്ങൾ തണൽ വിരിക്കും

മുഖ്യമന്ത്രിയുടെ മണ്ഡലത്തിെലെ റോഡുകളുടെ ഇരുവശങ്ങളിലും വൃക്ഷത്തൈകൾ നടും

News18 Malayalam | news18-malayalam
Updated: December 17, 2019, 11:25 PM IST
ധർമ്മടത്തെ പാതയോരങ്ങളിൽ ഇനി പൂമരങ്ങൾ തണൽ വിരിക്കും
News18 Malayalam
  • Share this:
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ പാതയോരങ്ങളിൽ ഇനി പൂമരങ്ങൾ തണൽ വിരിക്കും. മണ്ഡലം വികസന സമിതി ആണ് ഇവിടുത്തെ വഴിയോരങ്ങളിൽ വ്യാപകമായി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പദ്ധതിക്കാവശ്യമായ വൃക്ഷത്തൈകൾ പാലയാട് ഫാമിൽ നിന്ന് എത്തിക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 8 സുപ്രധാന റോഡുകളുടെ ഇരുവശങ്ങളിലാണ് വൃക്ഷത്തൈകൾ നടുന്നത്. ഡിസംബര്‍ 22 ന് രാവിലെ 8 മണിക്ക് നടക്കുന്ന നടീല്‍ ഉത്സവത്തില്‍ സന്നദ്ധ സംഘടനകളും സാംസ്കാരിക സ്ഥാപനങ്ങളും പങ്കെടുക്കും.

Also Read- തിരുവനന്തപുരം- കാസർഗോഡ് യാത്ര ഇനി നാലു മണിക്കൂറിൽ; സിൽവർ ലൈനിന് തത്വത്തിൽ അനുമതി 

700 വേപ്പ്, 250 മരുത്, 300 മാവ് തുടങ്ങിയ മരതൈകളാണ് പരിപടിയുടെ ഭാഗമായി വച്ചുപിടിപ്പിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലായി 25 മീറ്റര്‍ വീതം അകലത്തിലാണ് മരത്തൈകള്‍ നട്ടുപിടിപ്പിക്കുക.

Published by: Rajesh V
First published: December 17, 2019, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading