കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടം നൽകി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വത്തും സഹോദരി അശ്വികയും. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കോവിഡ് ബാധിതരെ സഹായിക്കാന്‍ ഇവര്‍ തീരുമാനമെടുത്തത്. വിഷുകൈനീട്ടമായി ലഭിച്ച തുക നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്.
വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
പേരക്കുട്ടികളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയുമായി മുത്തച്ഛന് ഹരിദാസും ഒപ്പമുണ്ട്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തനിക്ക് കിട്ടിയ തുകയും ഹരിദാസ് നല്‍കും. എറണാകുളം സ്വദേശികളായ ഹരീഷിന്റെയും പ്രമീഷയുടെയും മക്കളായ അശ്വിത്തും അശ്വികയും വടുതല ചിന്മയ സ്കൂളിലെ വിദ്യാർത്ഥികളാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.