Student Suicide|വയനാട്ടിലെ പതിനഞ്ചുകാരന്റെ ആത്മഹത്യ; കാരണം കണ്ടെത്താനാകാതെ കുടുംബവും പൊലീസും
- Published by:Gowthamy GG
- news18-malayalam
Last Updated:
സ്റ്റെയർകേസിൽ തൂങ്ങിമരിച്ചനിലയിലാണ് ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്.
വയനാട്:വയനാട് വെള്ളമുണ്ടയിൽ പതിനഞ്ച് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം കണ്ടെത്താനാകാതെ കുടുംബവും പൊലീസും. വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപാറയില്‍ ജിക്‌സന്റെ മകനും സുൽത്താൻ ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാർത്ഥിയുമായ ആയുഷ് ജിക്‌സന്‍ (15) ആണ് മരിച്ചത്.
മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ അച്ഛൻ ജിക്‌സന്റെ തറവാട്ടിൽ മുത്തച്ഛനൊപ്പമായിരുന്നു ആയുഷ് താമസിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ ആയുഷ് ദുബായിലാണ് പഠിച്ചത്. തുടർന്ന് നാട്ടിലെത്തിയ ആയുഷ് പഠിച്ചിരുന്നത് ഊട്ടിയിലാണ്. ഈ വർഷമാണ് സുൽത്താൻ ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിലേക്ക് വന്നത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് ആയുഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകളിലെ മുറിയിലാണ് ആയുഷ് താമസിക്കുന്നത്. ഏറേ നേരമായി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റെയർകേസിൽ തൂങ്ങിമരിച്ചനിലയിൽ ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്.
advertisement
[NEWS]
സാമ്പത്തികമായി മെച്ചപ്പെട്ട പശ്ചത്തലമുള്ള കുടുംബാന്തരീക്ഷമാണ് ഇവരുടേത്. ആയുഷ് എന്തിനാണ് ആത്മഹത്യചെതെന്ന് വ്യക്തമാക്കുന്ന സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്തു നിന്നും നാട്ടിൽ എത്തിയതിനു ശേഷം സംസ്കാരം നടത്തും.
Location :
First Published :
July 11, 2020 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Student Suicide|വയനാട്ടിലെ പതിനഞ്ചുകാരന്റെ ആത്മഹത്യ; കാരണം കണ്ടെത്താനാകാതെ കുടുംബവും പൊലീസും