ചക്കയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; പിതാവിന് പരിക്ക്

Last Updated:

ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ ജിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കോട്ടയം: ചക്കയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കാ‍ഞ്ഞിരപ്പള്ളി പനച്ചേപ്പള്ളി പൈനുംമൂട്ടിൽ ജിക്കു ഡൊമിനിക് (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് ഡൊമിനിക്കിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള പുരയിടത്തിൽ നിന്ന് ചക്കയിടാൻ ശ്രമിക്കവെയായിരുന്നു അപകടം. റബർ മരത്തിൽ ഇരുമ്പ് ഏണി ചാരി വച്ച് അടുത്തുള്ള പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കവെ ഏണി തെന്നി സമീപത്ത് കൂടി പോയിരുന്ന ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ ജിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ചക്കയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; പിതാവിന് പരിക്ക്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement