താമരശ്ശേരിയിൽ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Last Updated:
കോഴിക്കോട്: താമരശ്ശേരിയിൽ കെ എസ് ആർ ടി സി ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ടാക്സി
ഡ്രൈവർ മലപ്പുറം പുളിക്കൽ സ്വദേശി റഫാൻ (25) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരുക്കേറ്റു. ഓട്ടോ ടാക്സിയിൽ ഉണ്ടായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശി കലേഷ് ഉൾപ്പെടെ മൂന്നു പേർക്കും ബസ്സിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരുക്ക്. സാരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പുല്ലാഞ്ഞിമേട് ആയിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ എതിരെ വന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു.
advertisement
Location :
First Published :
December 19, 2018 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
താമരശ്ശേരിയിൽ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


