ഒരു ശതമാനം വോട്ടില്‍നിന്ന് അധികാരത്തിലേക്ക്

Last Updated:
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബിജെപിക്ക് ത്രിപുരയില്‍നിന്ന് 1.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി മല്‍സരിച്ച 50 സീറ്റുകളില്‍ 49 ഇടത്ത് കെട്ടിവെച്ച കാശുപോലും നഷ്ടമായി. എന്നാല്‍ 2018 ആയപ്പോള്‍ ചിത്രം മാറിമറിഞ്ഞു. ഇത്തവണ ഗോത്രവര്‍ഗ പാര്‍ടിയായ ഐ പി എഫ് ടിയെ കൂട്ടുപിടിച്ച് ബിജെപി മൂന്നില്‍ രണ്ടു സീറ്റുകള്‍ നേടി വ്യക്തമായ ആധിപത്യത്തോടെ അധികാരം പിടിച്ചിരിക്കുന്നു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തില്‍ എത്താനും ബിജെപിയ്ക്ക് സാധിച്ചു. വിജയത്തില ചെറുപ്പക്കാരായ വോട്ടര്‍മാരില്‍ കടന്നുകയറുംവിധം വ്യക്തമായ പദ്ധതികളുമായാണ് ബിജെപി ത്രിപുര കീഴടക്കിയത്. കഴിഞ്ഞതവണ 48.1 ശതമാനം വോട്ടുകളുമായി 49 സീറ്റുമായി അധികാരത്തിലെത്തിയ സിപിഎമ്മിന് ഇത്തവണ വന്‍ വോട്ടുചോര്‍ച്ചയാണ് ത്രിപുരയിലുണ്ടായത്.
മൂന്നു വര്‍ഷം മുമ്പ് അമിത് ഷാ ത്രിപുരയിലെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ ബിജെപി ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. അന്ന് ത്രിപുരയിലെ പല സ്ഥലങ്ങളിലും പ്രാതിനിധ്യം പോലുമില്ലാതിരുന്ന ബിജെപി, താഴേത്തട്ടില്‍നിന്നാണ് തുടങ്ങിയത്. മണ്ഡലം-ജില്ലാ തലങ്ങളില്‍ ഭാരവാഹികളെ നിശ്ചയിച്ചു പ്രവര്‍ത്തനം തുടങ്ങി. ഓരോ സ്ഥലത്തെയും പ്രത്യേകതകളും വികസനപ്രശ്നങ്ങളും ചര്‍ച്ചയാക്കി പാര്‍ടി ഇല്ലാതിരുന്ന സ്ഥലങ്ങളിലും സാന്നിധ്യമായി മാറി. ത്രിപുരയില്‍ വേരുറപ്പിക്കാന്‍ പ്രധാനമായും ചെറുപ്പക്കാരെയാണ് ബിജെപി ലക്ഷ്യമിട്ടത്. ഇതുമുന്നില്‍ക്കണ്ട് സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യക്തമായ പ്രചരണ പരിപാടികളാണ് പാര്‍ടി ആവിഷ്ക്കരിച്ചത്. കോണ്‍ഗ്രസിന്‍റെ ദൌര്‍ബല്യത്തെയും സിപിഎമ്മിന്‍റെ വീഴ്ചകളെയും നന്നായി മുതലെടുത്തായിരുന്നു ബിജെപിയുടെ പടിപടിയായുള്ള വളര്‍ച്ച.
advertisement
സാമൂഹികമാധ്യമങ്ങളെ നന്നായി ഉപയോഗിക്കാന്‍ മോദി ദൂത് യോജന എന്ന പേരില്‍ പുത്തന്‍ പ്രചരണ പരിപാടി തന്നെ ബിജെപി ആവിഷ്ക്കരിച്ചു. പരമാവധി ഫോണ്‍ നമ്പരുകള്‍ ശേഖരിച്ചു വാട്സ്ആപ്പ് ഉള്‍പ്പടെ ഉപയോഗിച്ചു, ഇടതുഭരണത്തിന്‍റെ പോരായ്മകളും കേന്ദ്രഭരണത്തിന്‍റെ മികവുകളും ചൂട്ടിക്കാട്ടി സന്ദേശങ്ങളയച്ചു. സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാകുംവിധമുള്ള ആകര്‍ഷണീയവും ലളിതവുമായ വാക്കുകള്‍ ഉപയോഗിച്ചുള്ള ഈ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ത്രിപുരയിലെ ജനങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. കൃത്യവും ആസൂത്രിതവുമായ ഈ പ്രചരണപരിപാടി തെരഞ്ഞെടുപ്പ് സമയമായപ്പോള്‍ ഉച്ചസ്ഥായിയിലെത്തി. 25 വര്‍ഷക്കാലം നീണ്ട ഇടതു ഭരണത്തിന് വിരാമമിടാന്‍ ബിജെപിയെ സഹായിച്ചത് വ്യത്യസ്തവും ഫലപ്രദവുമായ പ്രചരണ പരിപാടികള്‍ തന്നെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഒരു ശതമാനം വോട്ടില്‍നിന്ന് അധികാരത്തിലേക്ക്
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement