ശിവസുന്ദറില്ലാത്ത തൃശൂര്‍ പൂരം; വിതുമ്പലോടെ ആനപ്രേമികള്‍

Last Updated:
ശിവ സുന്ദർ എന്ന ഗജവീരന്റെ അഭാവം ആന പ്രേമികൾക്ക് തീരാ നഷ്ടമാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറി തൃശൂർ പൂരത്തിലെ നിറ സാന്നിധ്യമായിരുന്ന ശിവസുന്ദർ അതിവേഗം മലയാളികൾക്ക് പ്രിയങ്കരനായി.
ഗജവീരന്മാരിലെ തലത്തൊട്ടപ്പൻ. ആന പ്രേമികളുടെ സ്വന്തം തിരുവമ്പാടി വീരൻ. ത്യശൂർ പൂര വേളയിലെ കുടമാറ്റത്തിന് ശിവ സുന്ദറിന്റെ വരവ് കാണികളിൽ ഉയർത്തുന്നത് ആവേശത്തിരയിളക്കം. അതിനാൽ വരാനിരിക്കുന്ന തൃശൂർ പൂരത്തിലെ ശിവ സുന്ദർ എന്ന ഗജവീരന്റെ അസാന്നിധ്യം മറ്റൊന്നു കൊണ്ടും നികത്താനാകാത്തത് ആകുന്നു.
2003 ൽ പൂക്കോടൻ ശിവൻ എന്ന ആനയെ പ്രവാസി വ്യവസായി സുന്ദർ മേനോൻ തിരുവമ്പാടി ക്ഷേത്രത്തിൽ നടയ്ക്കിരിത്തിയതോടെ തിരുവമ്പാടി ശിവ സുന്ദർ ആയത്. പിന്നീട് 15 കൊല്ലത്തോളം പൂരത്തിന് തിരുവമ്പാടിക്കായി തിടമ്പേറി. ശിവ സുന്ദര്‍ വിടവാങ്ങിയെങ്കിലും പൂരപ്രേമികളുടെ മനസ്സിൽ ഇനിയും ആദ്യം തെളിയുക ഈ ഗജകേസരിയുടെ മുഖം തന്നെയായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ശിവസുന്ദറില്ലാത്ത തൃശൂര്‍ പൂരം; വിതുമ്പലോടെ ആനപ്രേമികള്‍
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement