HOME » NEWS » Opinion » EXCLUSIVE ANTI DOWRY ACT AND THE CASE OF RENOWNED CHILD PRODIGY DOCTOR BALAMURALI AMBATI

സ്ത്രീധന പീഡന നിയമം ദുരുപയോഗിക്കപ്പെടുന്നുണ്ടോ? അദ്ഭുത ഡോക്ടർ ബാലമുരളി അമ്പാട്ടിയുടെ കേസ് ഓർമയുണ്ടോ?

അമേരിക്കയിൽ സ്ഥിരതാമസം ആയിരുന്ന അമ്പാടിയും കുടുംബവും കേസ് നടത്തിപ്പിനായി മൂന്നു വർഷക്കാലം ഇന്ത്യയിൽ താമസിക്കേണ്ടി വന്നു. അമ്പാട്ടിയുടെ തുടർ പഠനം രണ്ടുവർഷത്തോളം തടസ്സപ്പെട്ടു.

News18 Malayalam | news18-malayalam
Updated: June 29, 2021, 3:50 PM IST
സ്ത്രീധന പീഡന നിയമം ദുരുപയോഗിക്കപ്പെടുന്നുണ്ടോ? അദ്ഭുത ഡോക്ടർ ബാലമുരളി അമ്പാട്ടിയുടെ കേസ് ഓർമയുണ്ടോ?
News18 Malayalam
  • Share this:
അഡ്വ. ആൻസിൽ കോമാട്ട്

വിസ്മയയുടെ മരണവും സ്ത്രീധന പീഡനവും മറ്റും ചൂടേറിയ ചർച്ചാവിഷയം ആണ് ഇപ്പോൾ. നിലവിലെ നിയമങ്ങളായ ഇന്ത്യൻ ശിക്ഷാ നിയമവും സ്ത്രീധന നിരോധന നിയമവും ഒക്കെ ഏട്ടിലെ പശു ആണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നു.

ന്യൂയോർക്കിൽ പതിനേഴാം വയസ്സിൽ എംഡി ബിരുദം കരസ്ഥമാക്കിയ അത്ഭുത ഇന്ത്യൻ ബാലൻ ബാലമുരളി അമ്പാട്ടിയുടെ കേസ് ആണ് ഈ വേളയിൽ ഓർമ്മ വരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറാണ് ബാലമുരളി. പതിമൂന്നാം വയസ്സിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം നേടിയ ആളാണ് ഈ കൊച്ചു ഡോക്ടർ.

1995 ൽ ബാലമുരളി അമ്പാട്ടിയും സഹോദരൻ ഡോ ജയകൃഷ്ണനും അമ്പാട്ടിയും അമ്മ ഗോമതി റാവു പിതാവ് അമ്പാട്ടി റാവുവും സ്ത്രീധന പീഡനത്തിന്റെ പേരിൽ അറസ്റ്റിലായി. ജയകൃഷ്ണന്റെ ഭാര്യ അർച്ചനയെ സ്ത്രീധനമായി അമ്പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും സ്ത്രീധനം നൽകാത്തതിനാൽ വിവാഹമോചനത്തിനായി നിർബന്ധിക്കുന്നു എന്നാണ് പരാതി. വിവാഹവേളയിൽ പറഞ്ഞുറപ്പിച്ച പ്രകാരം ഉള്ള പണം നൽകാത്തതിനെ തുടർന്ന് ഇന്ത്യയിൽ വച്ചു തന്നെ പീഡനം തുടങ്ങിയെന്നും അമേരിക്കയിൽ ചെന്ന് കഴിഞ്ഞും പീഡനം തുടർന്നു.

Also Read- സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും സഹോദരങ്ങളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി; പരാതിയുമായി നവവധു

ജയകൃഷ്ണനും അർച്ചനയും തമ്മിലുള്ള വിവാഹം 1995 ജൂണിൽ ബംഗാരപെട്ടയിൽ നടന്നു. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഇരുവരും അമേരിക്കയിലേക്ക് തിരിച്ചു എങ്കിലും ജൂലൈയോടെ അർച്ചന തിരികെ നാട്ടിലെത്തി.

നാട്ടിലെത്തി നാലു മാസത്തോളം അർച്ചന ഒരു പരാതിയും പോലീസ് അധികാരികൾ മുമ്പാകെ സമർപ്പിച്ചില്ല. യുവ സെലിബ്രിറ്റിയായ ബാലമുരളി അമ്പാട്ടിയുടെ ഇന്ത്യ സന്ദർശനം വലിയ മാധ്യമ ശ്രദ്ധ ആകർഷിച്ചു. അമ്പാട്ടി അവാർഡ് മേടിക്കാനായി നാട്ടിലെത്തി.

ഇതിനിടെ അർച്ചന സ്ത്രീധനപീഡനം ആരോപിച്ച് പോലീസ് അധികാരികൾ മുമ്പാകെ പരാതി സമർപ്പിച്ചു. അർച്ചനയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 498 എ സ്ത്രീധന നിരോധന നിയമം 3, 4, 6 എന്നീ വകുപ്പുകൾ പ്രകാരം ബംഗാരപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അങ്ങനെ യുവപ്രതിഭ സെൻസേഷണൽ ഡോക്ടർ ബാലമുരളി അമ്പാട്ടിയെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.

1996 ൽ ബാലകൃഷ്ണ അമ്പാട്ടിക്കെതിരെ പ്രഥമദൃഷ്ടിയാ തെളിവില്ല എന്ന് കണ്ട് കോലാർ ജില്ലാ ജഡ്ജി കുറ്റവിമുക്തനാക്കി.1996 ൽ തന്നെ അമ്പാട്ടിക്കെതിരെയുള്ള പരാതി തള്ളി പോയെങ്കിലും 1999 ൽ മാത്രമാണ് മറ്റു കുടുംബാംഗങ്ങളെ വെറുതെവിട്ടത്.

കേസ് കാലയളവിൽ അമ്പാട്ടി കുടുംബം കോടതിയിൽ ഒരു ഓഡിയോ ടേപ്പ് കേൾപ്പിച്ചിരുന്നു. അർച്ചനയുടെ പിതാവ് നന്ദ കേസ് പിൻവലിക്കുന്ന ആവശ്യത്തിലേക്കായി അമ്പാട്ടി കുടുംബത്തോട് യുഎസ് 5 ലക്ഷം ഡോളർ ആവശ്യപ്പെടുന്ന ഓഡിയോ ആണ്. കോടതി മുമ്പാകെ ഓഡിയോ ടൈപ്പ് ഹാജരാക്കുന്നത് തർക്കിച്ചും എങ്കിലും കർണാടക ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

അമേരിക്കയിൽ സ്ഥിരതാമസം ആയിരുന്ന അമ്പാടിയും കുടുംബവും കേസ് നടത്തിപ്പിനായി മൂന്നു വർഷക്കാലം ഇന്ത്യയിൽ താമസിക്കേണ്ടി വന്നു. അമ്പാട്ടിയുടെ തുടർ പഠനം രണ്ടുവർഷത്തോളം തടസ്സപ്പെട്ടു. ബാലമുരളി അമ്പാട്ടിയും ജയകൃഷ്ണൻ ഡോക്ടറും മുരളീ മനോഹർ റാവുവിനും ഇന്ത്യ വിട്ടു അമേരിക്കയിലേക്ക് പോകുന്നതിന് കോടതിയുടെ അനുവാദം ലഭിച്ചിരുന്നു. എന്നാൽ അമ്മ ഗോമതി റാവുവിനെ ഇന്ത്യ വിടുന്നതിന് അനുമതി ലഭിച്ചില്ല. അവരും പോയി കഴിഞ്ഞാൽ പിന്നീട് ആരും തന്നെ കോടതി നടപടിക്രമങ്ങൾക്ക് ഹാജരാകും എന്നുറപ്പ് ഇല്ലല്ലോ. കേസ് മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് കർണാടക ഹൈക്കോടതി പലപ്രാവശ്യം പറഞ്ഞുവെങ്കിലും കേസ് തീരുന്നതിനു നാലു വർഷക്കാലം എടുത്തു.

കോടതി വിസ്താര വേളയിൽ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ പരാതിയുടെ ആധികാരികതയെ സംബന്ധിച്ചോ പരാതി സത്യമാണോ എന്ന് പരിശോധന നടത്തിയിട്ടില്ലായെന്നും നാലു മാസത്തോളം പരാതി ബോധിപ്പിക്കുന്നതിനുള്ള കാലതാമസം അന്വേഷിച്ചില്ലായെന്നും സമ്മതിച്ചു. കൂടാതെ അമേരിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്യുന്ന വിവരം അറസ്റ്റിനു മുമ്പായി യുഎസ് എംബസി മുമ്പാകെ അറിയിച്ചില്ല. ആയത് 1963-ലെ യൂ എൻ കൺവെൻഷൻ on consular relations ന് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധന നിരോധന നിയമവും സ്ത്രീധന പീഡനം ഒക്കെ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് അമ്പാട്ടി കേസ്. സുപ്രീംകോടതി ഈ വകുപ്പിനെ വിശേഷിപ്പിച്ചിട്ടുള്ളത് ലീഗൽ ടെററിസം എന്നാണ്. "If the cry of wolf is made too often as a prank, assistance and protection may not be available when the actual wolf appears.

(അഭിപ്രായങ്ങൾ വ്യക്തിപരം) 
Published by: Rajesh V
First published: June 29, 2021, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories