ഒരു അച്ഛനും മകളും രണ്ടു മതങ്ങളും
Last Updated:
കോട്ടയം വൈക്കം സ്വദേശി കെ.എം. അശോകന്‍റെ മകള്‍ അഖിലയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്ന് ഉണ്ടായ നിയമപോരാട്ടത്തിന്‍റെ നാള്‍വഴികളും.
2015 സെപ്റ്റംബര്‍ 10: അഖില മതംമാറ്റ നടപടികള്‍ തുടങ്ങുന്നു, അഭിഭാഷകനെക്കൊണ്ടു സത്യവാങ്മൂലം തയ്യാറാക്കി.
2016 ജനുവരി ഒന്ന്: കൂട്ടുകാരി ജസീനയുടെ വീട്ടിലേക്കു ഹാദിയ താമസം മാറി.
ജനുവരി ആറ്: മതാചാരപ്രകാരമുളള വസ്ത്രം ധരിച്ചു കോളജിലേത്തി. പിതാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
ജനുവരി 11: അശോകന്‍റെ പരാതിയില്‍ കൂട്ടുകാരി ജസീനയുടെ പിതാവ് മലപ്പുറം സ്വദേശി ചെറക്കപ്പറമ്പ് അബൂബക്കര്‍ അറസ്റ്റിലായി.
ജനുവരി 12: അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി.
ജനുവരി 18: അശോകന്‍റെ ഹര്‍ജിയില്‍ ഹാദിയയെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് എ.എസ്. സൈനബ ഹൈക്കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച ഹാദിയയെ സൈനബയ്ക്കൊപ്പം വിട്ടു. മഞ്ചേരിയിലെ സത്യസരണിയില്‍ മതം പഠിക്കണമെന്ന ഹാദിയയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
advertisement
ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ: സത്യസരണയില്‍ മതപഠനം.
ഓഗസ്റ്റ് 17: മകളെ സിറിയയിലേക്കു കടത്താന്‍ ശ്രമമെന്ന് ആരോപിച്ച് അശോകന്റെ പുതിയ ഹര്‍ജി.
ഓഗസ്റ്റ് 22: ഹാദിയയെ ഹൈക്കോടതി കൊച്ചിയില്‍ ഹോസ്റ്റലിലേക്കു മാറ്റി.
ഓഗസ്റ്റ് 26: സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ചെന്ന സത്യവാങ്മൂലം ഹാദിയ കോടതിയില്‍ നല്‍കി.
ഡിസംബര്‍ 19: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി ഹാദിയയുടെ വിവാഹം. രാവിലെ പത്തരയ്ക്ക് ഹാദിയയ്ക്കു വേണ്ടി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. വൈകുന്നേരം നാലുമണിയോടെ മലപ്പുറത്ത് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി വിവാഹം നടക്കുന്നു. പുതിയ രക്ഷിതാവായി, ഷെഫിന്‍ ജഹാനുമായി ഹാദിയ ഹൈക്കോടതിയില്‍. എന്നാല്‍, കോടതി വിവാഹം അംഗീകരിച്ചില്ല.
advertisement
ഡിസംബര്‍ 21: ഷെഫിന്‍ ജഹാനൊപ്പം ഹാദിയ ഹൈക്കോടതിയില്‍. വിവാഹം അംഗീകരിക്കാതിരുന്ന കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു. ഷെഫിന്‍ ഹാദിയയെ കാണുന്നതിനു വിലക്കുമേര്‍പ്പെടുത്തി.
2017 മേയ് 24: നിർബന്ധിച്ചു മതം മാറ്റിയെന്ന അശോകന്റെ ഹേബിയസ് കോര്‍പസ് ഹർജിയില്‍ ഷെഫിന്‍ ജഹാനുമായുളള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കുന്നു.
മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ സായുധ പൊലീസിന്റെ കാവലില്‍.
ജൂലൈ അഞ്ച്: ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍. വീട്ടുതടങ്കലിലുള്ള ഭാര്യയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യം.
advertisement
ഓഗസ്റ്റ് നാല്: ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കും സംസ്‌ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. മതംമാറ്റം സാധൂകരിക്കുന്ന രേഖ ഹാജരാക്കാന്‍ അശോകന് ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ, ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്‍റെ നിര്‍ദേശം.
ഓഗസ്റ്റ് 10: വിവാഹത്തിന്റെ വിവരങ്ങള്‍ എന്‍.ഐ.എയ്ക്കു കൈമാറാന്‍ കേരളപൊലീസിനു സുപ്രീംകോടതി നിര്‍ദേശം.
ഓഗസ്റ്റ് 16: വിവാഹത്തിന്റെ വിഷയം എന്‍.ഐ.എ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി മുൻ ജഡ്ജി ആർ.വി. രവീന്ദ്രനെ മേൽനോട്ടത്തിനായി കോടതി നിയോഗിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി താല്‍പര്യപ്രകാരമായിരുന്നു തീരുമാനം.
advertisement
ഓഗസ്റ്റ് 19: എന്‍.ഐ.എ കൊച്ചി കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കൂട്ടുകാരിയുടെ പിതാവായ അബൂബക്കർ അഖിലയെ മതം മാറാൻ പ്രലോഭിപ്പിച്ചെന്ന് ആയിരുന്നു അശോകന്റെ പരാതി.
ഓഗസ്റ്റ് 30: മേൽനോട്ട ചുമതലയിൽ നിന്നു ആർ.വി. രവീന്ദ്രൻ പിന്മാറി.
സെപ്റ്റംബര്‍ 16: എന്‍.ഐ.എ അന്വേഷണം പിന്‍വലിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും വീണ്ടും ഷെഫിന്‍ ജഹാന്‍റെ ഹര്‍ജി.
ഒക്ടോബര്‍ മൂന്ന്: സുപ്രീംകോടതിയുടെ നിര്‍ണായകചോദ്യങ്ങള്‍: പ്രായപൂർത്തിവിവാഹം അസാധുവാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ? എൻ.ഐ.എ അന്വേഷണത്തിനു നിർദേശിച്ച ഉത്തരവു ശരിയോ?
advertisement
ഒക്ടോബര്‍ ഏഴ്: എന്‍.ഐ.എ അന്വേഷണം വേണ്ടെന്നു സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലം.
ഒക്ടോബര്‍ ഒമ്പത്: ഹൈക്കോടതിക്കു വിവാഹം റദ്ദാക്കാൻ അധികാരമില്ലെന്നു സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. യുവതിക്കു മാനസികപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പിതാവിന്‍റെ കസ്റ്റഡിയില്‍ വെയ്ക്കാനാകില്ല.
ഒക്ടോബര്‍ 30: ഹാദിയയെ നവംബര്‍ 27നു ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്.
നവംബർ 27: ഹാദിയ സുപ്രീംകോടതിയിൽ ഹാജരായി. ഹാദിയയ്‌ക്കു സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി പൂർത്തിയാക്കാൻ സൗകര്യമൊരുക്കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
നവംബർ 28: സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം ഹാദിയ ഹോമിയോ കോളജിൽ പുന:പ്രവേശനം നടത്തി.
advertisement
ഡിസംബർ നാല്: ഷെഫിൻ ജഹാനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്തു.
2018 ഫെബ്രുവരി 22: കേസ് പരിഗണിക്കുന്നതു നീട്ടി വെയ്‌ക്കണമെന്ന അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രായപൂർത്തിയായ വ്യക്തികൾ ഉഭയസമ്മതപ്രകാരം നടത്തുന്ന വിവാഹം റദ്ദാക്കാൻ കോടതികൾക്ക് അധികാരമില്ലെന്നു നിരീക്ഷണം.
മാർച്ച് എട്ട്: ഹാദിയ – ഷെഫിൻ ജഹാൻ വിവാഹം സാധുവെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി.
കേസിന്‍റെ ക്രിമിനൽവശങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.എയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം.
കോടതിവിധി പൂര്‍ണമല്ലെന്നും നിയമപോരാട്ടം തുടരുമെന്നും അശോകന്.
Location :
First Published :
March 08, 2018 7:07 PM IST