വടക്കുകിഴക്കന്‍ ഇന്ത്യയിലെ ബിജെപിയുടെ തുറുപ്പ് ചീട്ട്!
Last Updated:
ഇന്ത്യയുടെ ഹൃദയഭാഗങ്ങള്‍ കീഴടക്കി മുന്നേറുമ്പോഴും ബിജെപിക്ക് എക്കാലവും ബാലികേറാ മലയായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അവ ഓരോന്നായി ബിജെപി വരുതിയിലാക്കുകയാണ്. ആസമിലും മണിപ്പൂരിലും ജയിച്ചുകയറിയ ബിജെപി, ഇപ്പോള്‍ ത്രിപുരയും നാഗാലാന്‍ഡും കീഴടക്കിയിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിന് ബിജെപി നന്ദി പറയുന്നത് രണ്ടര വര്‍ഷം മുമ്പ് മാത്രം പാര്‍ടിയില്‍ ചേര്‍ന്ന ഹിമാന്ത ബിശ്വ ശര്‍മയോടാണ്. ഇപ്പോള്‍ ആസം ധനകാര്യമന്ത്രിയാണ് ഹിമാന്ത ബിശ്വ ശര്‍മ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎ സഖ്യത്തിന്‍റെ കണ്‍വീനറായ ഹിമാന്ത ബിശ്വ ശര്‍മ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പാര്‍ടികള്‍ മാറിയ ചരിത്രമുള്ള ഇദ്ദേഹത്തിന്‍റെ കീഴിലാണ് ആസം, മണിപ്പൂര്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയത്.
ഓള്‍ ആസം സ്റ്റുഡന്‍റ്സ് യൂണിയന്‍(എ എ എസ് യു)വിലൂടെയാണ് ഹിമാന്ത ബിശ്വ ശര്‍മ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. എന്നാല്‍ ആസമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹിതേശ്വര്‍ സൈകയുടെ നേതൃമികവില്‍ ആകൃഷ്ടനായി 1993ല്‍ കോണ്‍ഗ്രസില്‍ ഹിമാന്ത ബിശ്വ ശര്‍മ ചേര്‍ന്നു. 1996 മുതല്‍ ജലുക്ബാരി നിയമസഭാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ ജനസമ്മതി നാള്‍ക്കുനാള്‍ കൂടിവന്നു. 2006 ആയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗോഗോയിയുടെ വലംകൈ ആയി ഹിമാന്ത ബിശ്വ ശര്‍മ മാറി. തെരഞ്ഞെടുപ്പുകളില്‍ പാര്‍ടിയെ നയിച്ചും, നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചും, പ്രതിസന്ധികളില്‍ മന്ത്രിമാര്‍ക്ക് താങ്ങായും ആസം രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി അദ്ദേഹം വളര്‍ന്നു.
advertisement
2015ല്‍ ഹിമാന്ത ബിശ്വ ശര്‍മയെ അടര്‍ത്തിയെടുക്കുമ്പോള്‍ ബിജെപിയുടെ ലക്ഷ്യം ആസം മാത്രമായിരുന്നില്ല, മറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആധിപത്യമായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ഹിമാന്ത ബിശ്വ ശര്‍മയെ തുറുപ്പുചീട്ടാക്കിയ തീരുമാനം തെറ്റിയില്ലെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ഹിമാന്ത ബിശ്വ ശര്‍മയെ സംഘടനാതലത്തില്‍ ഉയര്‍ന്ന തലത്തിലേക്ക് ബിജെപി കൊണ്ടുവരുമെന്നാണ് സൂചന.
Location :
First Published :
March 03, 2018 1:31 PM IST