'ഭിന്നശേഷി സൗഹൃദ സംസ്ഥാനമൊക്കെ തന്നെ; പക്ഷെ തെരഞ്ഞെടുപ്പിൽ അതൊന്നും എവിടെയും കണ്ടില്ല'

Last Updated:

ഉണ്ണി മാക്സ്

പൊതുവെ ഏറ്റവുമധികം ആൾക്കാർ വോട്ട് ചെയ്യുന്ന ഇലക്ഷനാണ് പഞ്ചായത്ത് ഇലക്ഷൻ. കാര്യം ഭിന്നശേഷി സൗഹൃദ സംസ്ഥാനമൊക്കെ തന്നെ. എന്നാൽ ഈ ഇലക്ഷനിൽ അതൊന്നും എവിടെയും കണ്ടില്ല എന്നതാണ് യാഥാർഥ്യം. ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഒരു വിഭാഗത്തെ പാടെ അവഗണിച്ചു. റാമ്പുകൾ ഉള്ള സ്‌കൂളുകളൊക്കെ ഒഴിച്ചാൽ എവിടെയും പ്രത്യേക സൗകര്യം ഒന്നും പൊതുവെ കാണാനില്ലായിരുന്നു. ചോദിക്കുമ്പോൾ അവർ പറയും എല്ലാം ശരിയാക്കാം നിങ്ങളിങ്ങ് പോരെ, ഞങ്ങളേറ്റു എന്ന്. സംഭവം ശരിയാണ്, അവർ എടുത്തു പൊക്കും..... പലയിടത്തും അങ്ങനെ നടന്നു. പരിചയക്കുറവുള്ളവർ ഇങ്ങനെ വീൽചെയർ പൊക്കി അതിലിരുന്ന വയ്യാത്തവർ വീഴാൻ പോയതും കാണുകയുണ്ടായി.
എറണാകുളം ജില്ലയില്‍  ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡിലെ ബൂത്തായ തലക്കോട് അനക്സ് ബിൽഡിംഗിൽ വോട്ട് ചെയ്യാനെത്തിയ 80% അംഗവൈകല്യം ഉള്ള ശർമ്മാജി (വാസുദേവശര്‍മ്മ- 74.)  ഭാഗ്യം കൊണ്ടാണ് വീൽചെയറിൽ നിന്നും വീഴാതെ രക്ഷപ്പെട്ടത്. ഭിന്നശേഷിക്കാരെ പുറത്തു വണ്ടിയിൽ തന്നെ ഇരുത്തി പകരക്കാർ  പോയി വോട്ടു ചെയ്യുന്നതും പലയിടത്തു കാണുകയുണ്ടായി.
advertisement
പഞ്ചായത്ത് ഇലക്ഷന്റെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനുതന്നെ ആണ്, റവന്യൂ വിഭാഗത്തിന്റെ   മേൽനോട്ടത്തിൽ അല്ല. അതുതന്നെ ഒരു പ്രധാന കാരണം. തൊട്ടു മുൻ കാലങ്ങളിലെ പാർലമെന്റ്  തിരഞ്ഞെടുപ്പായാലും  നിയമസഭാ തിരഞ്ഞെടുപ്പായാലും ചുമതല റവന്യൂ വിഭാഗത്തിൽ SVEEP (Systematic Voters’ Education and Electoral Participation program) നായിരുന്നു. അവരുടെ ഉത്തരവാദിത്തവും മുന്നൊരുക്കളും ഒന്നും ഇത്തവണ കാണാനില്ലായിരുന്നു. കഴിഞ്ഞ ഒന്ന് രണ്ടു ഇലക്ഷനിൽ  ഭിന്നശേഷിക്കാരുടെ 100 % വോട്ടിങിനായി ജില്ലാതല യോഗവും പഞ്ചായത്തു തലത്തിൽ തന്നെ അന്വേഷണവും ഒക്കെ ഉണ്ടായിരുന്നു. ഭിന്നശേഷിക്കാർക്ക് വീട്ടിൽ നിന്നു പോളിങ് ബൂത്തിൽ എത്തിക്കുവാനും തിരികെ വീട്ടിൽ വിടുവാനും വാഹന സൗകര്യവും, റാമ്പ് ഇല്ലാത്തിടത്തു താൽക്കാലിക റാമ്പ് സൗകര്യവും ഒക്കെ പരമാവധി ഉറപ്പാക്കിയിരുന്നു. എന്നാൽ ഇത്തവണ ഒന്നും ഉണ്ടായില്ല. പോളിംഗ് സ്റ്റേഷനിൽ എത്തിയ ആർക്കും സമ്മതിദാനം മുടങ്ങിയില്ലല്ലോ എന്ന ന്യായം പറയാം, പക്ഷെ നിയമപ്രകാരം വേണ്ടത് അതൊന്നുമല്ലല്ലോ!
advertisement
ഇത്തവണ കോവിഡ് രോഗികൾക്കൊക്കെ വോട്ടുചെയ്യാൻ വലിയ രീതിയിൽ ഉള്ള സൗകര്യങ്ങൾ ആയിരുന്നു, അത്രയുമൂന്നും എഫർട്ടും ചിലവുമില്ലല്ലോ ജീവിതകാലം മുഴുവൻ ഏതാണ്ട് കൊറന്റീനിൽ ആയിരിക്കുന്ന ഭിന്നശേഷിക്കാർ?   തദ്ദേശ വകുപ്പുകളുടെ ഉത്തരവാദിത്തം ഒക്കെ പലയിടത്തും ഇത്രയേ ഉള്ളൂ എന്നാണു കാണുന്നത്. ഒരു മാറ്റം കണ്ടു തുടങ്ങിയതായിരുന്നു, എവിടെ... ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ. ഞാൻ വോട്ടു ചെയ്ത ലൈബ്രറി പോലെ എല്ലാ പൊതു സ്ഥാപനങ്ങളും ഇടങ്ങളും വീൽ ചെയർ സൗഹൃദം ആയിരിക്കണമെന്നാണ് നിയമം. എന്നാൽ പല സർക്കാർ സ്ഥാപനങ്ങൾ പോലും ഇപ്പോഴും വീൽ ചെയർ ആക്സസിബിൾ അല്ല എന്നതാണ് യാഥാർഥ്യം. വരും കാലങ്ങളിലെങ്കിലും എല്ലാ ഇലക്ഷനിലും ഭിന്നശേഷി സൗഹൃദ അന്തരീക്ഷത്തിനായി sveep ന്റെ ഇടപെടൽ ഉറപ്പാക്കണം.
advertisement
(ലേഖകൻ തണൽ പാരാപ്ലീജിക് പേഷ്യന്റ്സ്   വെൽഫെയർ സൊസൈറ്റി സെക്രട്ടറിയാണ്.)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഭിന്നശേഷി സൗഹൃദ സംസ്ഥാനമൊക്കെ തന്നെ; പക്ഷെ തെരഞ്ഞെടുപ്പിൽ അതൊന്നും എവിടെയും കണ്ടില്ല'
Next Article
advertisement
ഇന്ത്യയിലെ ഏറ്റവും ഡ്യൂറബിൾ സ്മാർട്ട്ഫോൺ? OPPO F31 Series 5G  വിൽപ്പന ആരംഭിച്ചു 
ഇന്ത്യയിലെ ഏറ്റവും ഡ്യൂറബിൾ സ്മാർട്ട്ഫോൺ? OPPO F31 Series 5G  വിൽപ്പന ആരംഭിച്ചു
  • OPPO F31 Series 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയോടെ.

  • ഈ സീരീസ് 5 വർഷത്തെ ബാറ്ററി ലൈഫ്, ട്രിപ്പിൾ IP പ്രൊട്ടക്ഷൻ, 18-ലിക്വിഡ് റെസിസ്റ്റൻസ് എന്നിവയാൽ സജ്ജമാണ്.

  • OPPO F31 Series 5G phones offer great performance with a 7000mAh battery and 80W SUPERVOOC charging.

View All
advertisement