HOME » NEWS » Opinion » HOW IS THE REAL LIFE IN THE LOCATIONS OF FILMS CELEBRATED IN OTT NEW RV

ഈ ഒടിടി യിൽ കാണുന്ന ദൃശ്യമാണോ പൂഞ്ഞാറ്റിലെ ജീവിതം ? ആർക്കറിയാം ?

കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് ഒടിടിയിൽ ഏറെ ശ്രദ്ധേയമായ മൂന്ന് മലയാള ചിത്രങ്ങളായ ദൃശ്യം, ജോജി, ആർക്കറിയാം എന്നിവ തൊടുപുഴ, പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട്, എരുമേലി എന്നിവിടങ്ങളിൽ നടക്കുന്ന കഥകളായി, അവിടെ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

Chandrakanth viswanath | news18-malayalam
Updated: June 3, 2021, 8:45 AM IST
ഈ ഒടിടി യിൽ കാണുന്ന ദൃശ്യമാണോ പൂഞ്ഞാറ്റിലെ ജീവിതം ? ആർക്കറിയാം ?
News18 Malayalam
  • Share this:
വെട്ടം വീണു തുടങ്ങിയില്ല. ഏറ്റു വന്നപ്പഴേ ഒരു ഡബിൾ ലാർജ് അങ്ങ് വിട്ടു.പിന്നെ ഒരു കട്ടൻ ബീഡി കത്തിച്ച് തിണ്ണേൽ ഇരുന്നപ്പോ പത്രം വന്നു. ചുമ്മാ ഒന്നോടിച്ചു നോക്കി. റബറിന്റെ കാര്യം എന്നാ നോക്കാനാ.ആകെ മൂ.....ചരമ ക്കോളം ഒന്നോടിച്ചു നോക്കി. എന്നാ പറയാനാ ?.....മൈ....

ചുമ്മാ പറമ്പിലോട്ട് നോക്കിയപ്പോ അതാ കൊക്കോത്തോട്ടത്തിൽ ഒരുത്തൻ.ഒരു നൂറ്റമ്പത് റാത്തല് പക്കാ. ആ ഭിത്തിയേലിരുന്ന ഡബിൾ ബാരൽ എടുത്ത് അങ്ങ് പൊട്ടിച്ചു. ഒരു നെലവിളി പോലും വന്നില്ല.

എടിയേ.
എന്നാ മനുഷേനെ രാവിലെ ഒരു വെകിളി?
ഒരു പാത്രം ഇങ്ങെടുത്തെ.
ആഹാ. പന്നി കൊള്ളാല്ലോ ?
ഞാൻ ഒന്ന് മേല് കഴുകിയെച്ചു വരാം.നീ ഇതങ്ങോട്ട് നോക്ക്.

കുളിച്ചുവന്നപ്പോ കാപ്പി റെഡി.
ഈ കപ്പയ്ക്ക് എന്നാടി ഒരു വെള്ളചൊവ? ബീഫിന് ലേശം എരി കൂടെ വേണം കേട്ടോ.

പാത്രം തീർന്നത് അറിഞ്ഞില്ല. കൈകഴുകി പിന്നേം ചുമ്മാ വന്ന് തിണ്ണേലിരുന്ന് ഒരു ബീഡി കത്തിച്ചു.
.ചുമ്മാ ഓരോന്ന് ഓർത്തു.നല്ല ആൽക്കഹോളിക്ക് വെതർ. ഒരെണ്ണം കൂടെ പൊട്ടിക്കാം. കുരുമുളകിട്ട് വാറ്റിയത് ചെറുത് ഒന്നൊഴിച്ചു. പിന്നേം ചുമ്മാ തിണ്ണേൽ വന്നിരുന്നു.ഒന്ന് രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല.

തോമാച്ചാ ദേ ചോറ് വെളമ്പി.
ആഹാ.. പുളിശേരിയില്യോഡീ ?
മീഞ്ചാറൊണ്ട്. മോര് കാച്ചിയില്ല.
ആ ഒള്ളത് ആട്ടെ.
പന്നി എന്നായെടീ ?
ഒര് തെള കൂടെ വേണം. നോക്കണോ ?
വേണ്ട. വയ്യിട്ടാട്ടെ.ഇപ്പ ഈ ഒലത്ത് മതി.

കൈ കഴുകി ചുമ്മാ തിണ്ണേലോട്ട് ഒന്ന് കെടന്ന്. കണ്ണ് തൊറന്നപ്പോ അയ്യോ.. നേരം നാലായോ.
കാപ്പി....
കാപ്പി രണ്ടു കവിൾ എടുത്തപ്പോ അതാ അയലോക്കത്തെ പാപ്പി.

എന്നാ പാപ്പീ പതിവില്ലാതെ ?

തോമാച്ചാ. എന്റെ പറമ്പിലോട്ടാണോ പട്ടിയെ അഴിച്ചു വിട്ടേക്കുന്നെ ? എന്നാ പണിയാ ഇത്.
അങ്ങനെ ഇന്ന സലത്തോട്ടാന്നു പറഞ്ഞല്ലല്ലോ പട്ടി ഇവിടുന്ന് പോകുന്നെ.
എന്റെ വീട്ടിലോട്ടാണോടാ മൈ......പട്ടിയെ വിടുന്നെ ?
ആഹാ... പട്ടി അവന്റെ ബെന്തക്കാരെക്കാണാൻ അങ്ങോട്ട് വന്നതാരിക്കുവെടാ ...
........ലെ വർത്തനമാണോടാ പറയുന്നേ..
ആഹാ പറഞ്ഞാ നീ എന്നാ ഒണ്ടാക്കുമെടാ മൈ..... അപമാനിക്കുന്നോടാ.....

ഒറ്റയടി.

പാപ്പി വീണു.

ഉയ്യോ..
നെലവിളിക്കാതെടീ പെണ്ണുമ്പിള്ളേ. കൊല്ലും ഞാൻ.
പാപ്പിച്ചായന്റെ കാറ്റ് പോയെന്നാ തോന്നുന്നേ.
തോന്നലല്ല. നേരാ..
ഇനി എന്നാ ചെയ്യും ?
നീയാ കയ്യാലേടെ മേപ്പറത്തൂന്ന് ആ തൂമ്പാ ഇങ് കൊണ്ട് വാ..
നമുക്കാ വെറക് പെരെടെ പൊറകിലോട്ട് തട്ടാം.

എന്നാ പറഞ്ഞാലും പുളളി ഒരു ഉപകാരിയാരുന്നു അല്ലെ.
ഇതൊക്കെ അവന്റെ പദ്ധതിയാ.
ആരെടെയാ തോമാച്ചാ
അവന്റെ.. പാപ്പീടെ..

എന്നാലും അതൊരു പദ്ധതിയായി പോയ്.

ഞാനൊന്ന് മേല് കഴുകിയെച്ചും വരാം..

ദേ.... ഫോണടിക്കുന്നു.. അച്ചനാ

ഈശോമിശിഹായ്ക്ക് സുതിയായിരിക്കട്ടെ..

എന്നാ തോമാച്ചാ അവടെ ഏതാണ്ട് ഈശാ പോശാ ഒണ്ടായോ ?
ഒന്നുമില്ലച്ചോ
നീ എന്നാ അവടെ ഏതാണ്ട് കുഴിച്ചിട്ടെ ?
അതൊരു ചെറിയ പന്നിയാര്ന്ന് അച്ചാ..

ആഹാ അന്നിട്ട് ..നീ ഇങ്ങോട്ട് വന്നിട്ട് എത്ര നാളായെടാ..
അടുത്താഴ്ച ആകട്ടച്ചോ..
പ്രാർത്ഥനയൊക്കെയൊണ്ടോ..
ഉവ്വച്ചോ.

കുരിശു വരച്ചേച്ച് കെടക്കാം...
മോളിക്കുട്ടീ ...ആ പട്ടിക്കൂടിന്റെ പെറകിലെ കാട് തെളിക്കാറായോ...
ഓ....നമ്മടെ ജോജി പോയിട്ട് മൂന്നു മാസമായി അല്ലേ..

സുഹാനീ രാത് ധൽ ചുകീ .......
എന്നാ ചേട്ടായീ രാവിലെ ഒറക്കത്തിലൊരു ഇന്ദിപ്പാട്ട് ...
വാ.. ദോശേം ചമ്മന്തീം റെഡി....

കപ്പേം ബീഫും ഇല്ലേ ??
എവടത്തെ ബീഫാ ചേട്ടായി ? ഇനി അടുത്തയാഴ്ചയെ കട തൊറക്കത്തുള്ളൂന്നാ പാപ്പിച്ചായൻ പറഞ്ഞെ. ജോജി ഒരു ചക്ക ഇട്ട് തന്നിട്ടാ പോയത്.ഉച്ചയ്ക്ക് ചക്കക്കുരു മാങ്ങാ ഒണ്ടാക്കാം...

പയ്യെപ്പറ.... നീ ഇങ് വന്നേ..
പാപ്പിയെ നമ്മള് ആ വിറകു പേരെടെ പെറകിൽ തട്ടിയില്ലേ? ജോജി.......

ആഹാ.... എനിക്കപ്പഴേ തോന്നി... .. പൂഞ്ഞാറ്റിലും തൊടുപുഴേം എടുത്തതാന്ന് പറഞ്ഞ് തൊടരെ തൊടരെ ദൃശ്യം, ജോജി.. ആർക്കറിയാം....ഒക്കെ കണ്ട് കുരിശു വരയ്ക്കാതെ കെടന്നൊറങ്ങിയപ്പഴേ തോന്നീതാ... പെലകാലം വരെ ഒരു സിലിമാ കാഴിച്ച.... തൊടുപുഴേം, തെടനാടും, എരുമേലീം കാണാനൊളള ഒര് കൊതി......

അല്ല. ശരിക്കും ഈ ഒടിടിയിൽ വരുന്ന സിനിമകളിലെ ദൃശ്യങ്ങളാണോ പൂഞ്ഞാറ്റിലെ ജീവിതം? ആർക്കറിയാം ?
Published by: Rajesh V
First published: June 3, 2021, 8:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories