• HOME
 • »
 • NEWS
 • »
 • opinion
 • »
 • ഇന്ന് നൂറാം വാർഷികം ആഘോഷിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോ ചൈനീസ് മുതലാളിത്ത പാർട്ടിയോ?

ഇന്ന് നൂറാം വാർഷികം ആഘോഷിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോ ചൈനീസ് മുതലാളിത്ത പാർട്ടിയോ?

ചൈന എന്ന രാജ്യത്തിന് പല്ലിലും നഖത്തിലും മാത്രമേ ചുവപ്പുള്ളൂ. വാസ്തവത്തിൽ ചൈന തൊഴിലാളി വർഗ്ഗത്തിന്റെ പറുദീസയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന ഏതെങ്കിലും ആശയം ചൈനയിൽ നടക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

photo: moneycontrol

photo: moneycontrol

 • Share this:
  മാനസ് ചക്രവർത്തി

  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) നൂറാം വാർഷികത്തോടനുബന്ധിച്ച്, കിഴക്കൻ ചൈനയിലെ കമ്പനികൾ പ്രത്യേക ലോഗോ ഉപയോഗിച്ച് ചോപ്സ്റ്റിക്കുകൾ, സ്പൂണുകൾ, സ്റ്റിക്കറുകൾ, മെഡലുകൾ, ഗിഫ്റ്റ് കാർഡുകൾ, ബാനറുകൾ എന്നിവ വിൽക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുതലാളിത്ത രീതിയിൽ പെട്ടെന്ന് വരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചൈന എന്ന് ചുരുക്കം. പ്രസ്തുത ലോഗോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.

  യഥാർത്ഥത്തിൽ ഒരു ധർമ്മസങ്കടത്തിലാണ് സി‌പി‌സി. കമ്മ്യൂണിസ്റ്റാണെന്ന മുഖച്ഛായ നിലനിർത്തിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയെ മുതലാളിത്ത പരമായ കൂടുതൽ മേഖലകളിലേക്ക് വഴി മാറ്റുകയാണ് പാർട്ടി. ചൈന എന്ന രാജ്യത്തിന് പല്ലിലും നഖത്തിലും മാത്രമേ ചുവപ്പുള്ളൂ. വാസ്തവത്തിൽ ചൈന തൊഴിലാളി വർഗ്ഗത്തിന്റെ പറുദീസയല്ല. ചൈനയുടെ മുതലാളിത്ത പാർട്ടി എന്ന് സി‌പി‌സിയെ കൃത്യമായി വിളിക്കാൻ കഴിയുമോ എന്നതാണ് ന്യായമായ ചോദ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന ഏതെങ്കിലും ആശയം ചൈനയിൽ നടക്കുന്നുണ്ടോ എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.

  വേൾഡ് എക്കണോമിക് ഫോറത്തിൽ നിന്നുള്ള ഒരു ലേഖനം വിശദീകരിക്കുന്നതിങ്ങനെയാണ്: 'ചൈനീസ് സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ സംഭാവനകളെ വിവരിക്കാൻ 60/70/80/90 എന്നീ അക്കങ്ങള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. അവ ചൈനയുടെ ജിഡിപിയുടെ 60% സംഭാവന ചെയ്യുന്നു. നൂതനരീതിയിലുള്ള നവീകരണത്തിന്റെ 70%, നഗര തൊഴിലുകളിലെ 80%, പുതിയ ജോലികളിലെ 90% എന്നിവ വരുന്നത് സ്വകാര്യ മേഖലകളിൽ നിന്നാണ്. ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഇപ്പോഴും പ്രധാനമാണ് എങ്കിലും അധികാരികൾക്ക് ഇത് ഭാഗികമായി സ്വകാര്യവൽക്കരിക്കാനും അതിലൂടെ തൊഴിൽമേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും പദ്ധതികളുണ്ട്.

  ഇത് ശരിക്കും കമ്മ്യൂണിസം തന്നെയാണോ?

  ഉൽപാദന മാർഗ്ഗങ്ങൾ സ്വകാര്യ ഉടമസ്ഥതയിലാക്കാൻ ഏത് തരത്തിലുള്ള കമ്യൂണിസമാണ് അനുവദിക്കുന്നത്? അസമത്വത്തിന്റെ പർവത സമാനമായ ഇത്രയും വലിയ ഉയർച്ചയെ ഏത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണ് സഹിക്കുക? വിപണി ശക്തികൾ ‘മുന്നോട്ട് പോകാനുള്ള വഴികളിൽ’ ഒരു നിർണായക പങ്ക് വഹിക്കുമെന്ന് സി‌പി‌സിയുടെ 2013 ൽ നടന്ന മൂന്നാമത്തെ പ്ലീനം അഭിപ്രായപ്പെട്ടിരുന്നു.

  ഇതെല്ലാം ‘ചൈനീസ് സ്വഭാവങ്ങളുള്ള ഒരു പ്രത്യേക തരത്തിലുള്ള സോഷ്യലിസം’ ആണെന്നും, വികസനത്തിന്റെ ഈ ഘട്ടത്തിൽ, വിപണി ശക്തികളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതും, ഇത് സോഷ്യലിസത്തിന് വൈരുദ്ധ്യമല്ലെന്നുമാണ് സി‌പി‌സി നേതാക്കൾ പ്രതികരിച്ചത്. അത്തരമൊരു നയം പിന്തുടരുക വഴി വിശാലമായ നേട്ടങ്ങൾ കൈവരിച്ചുവെന്നും അവർ അവകാശപ്പെടുന്നു. ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നുയർത്തി എന്നും ലോകത്തിന്റെ തന്നെ ഫാക്ടറിയാകാൻ ചൈനയെ പ്രാപ്തമാക്കിയെന്നും സാങ്കേതികവിദ്യയിൽ മുന്നേറാനും ലോകശക്തിയാകാനും സഹായിക്കുകയും ചെയ്തു പാർട്ടി നേതാക്കൾ ശക്തിയുക്തം വാദിക്കുന്നു.

  മുകളിലെ ചാർട്ട് കാണിക്കുന്നതുപോലെ, ഈ നയങ്ങൾ കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ ചൈനയെ അമേരിക്കയോട് കിടപിടിക്കാവുന്ന ശക്തിയാക്കി മാറ്റിയിട്ടുണ്ട്, നിലവിലെ ഡോളർ മൂല്യം അനുസരിച്ച് 1990 ൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ 6.7 ശതമാനമായിരുന്നു, 2020 ൽ ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ 70 ശതമാനമായി ഉയർന്നിരിക്കുന്നു, തുടങ്ങിയ നേട്ടങ്ങൾ ചില തീവ്ര മാർക്സിസ്റ്റുകൾ ചൈനയെ സോഷ്യലിസ്റ്റ് ആണെന്ന് തെളിയിക്കാൻ കാണിക്കുന്ന കണക്കുകളാണ്. ഒന്നിലധികം വൈരുദ്ധ്യാത്മക വളയങ്ങളിലൂടെ ചാടിക്കടന്നാണ് പക്ഷേ ചൈന കടന്നു പോകുന്നത്. അതായത് കമ്മ്യൂണിസ്റ്റ് ആശയഗതികളുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് ചുരുക്കം.  സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടുകൾ ചൈനയിലേതില്‍നിന്നും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു? കമ്മ്യൂണിസവുമായി ചൈനീസ് ഭരണകൂടത്തിന്റെ ചോദ്യം ചെയ്യപ്പെടാത്തതും ഉരുക്ക് മുഷ്ടികൾ കൊണ്ട് നിർമ്മിതമായതുമായ സാമ്പത്തിക വിജയങ്ങൾക്ക് എന്ത് ബന്ധമാണുള്ളത് ?

  പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ മാർക്സിസത്തിലേക്കുള്ള ചായ്‌വിനെ കുറിച്ച് പലപ്പോഴും ചർച്ച നടക്കാറുണ്ട്. എന്നാൽ സി‌പി‌സിയും അദ്ദേഹവും 'ഡ്രൈവറുടെ സീറ്റില്‍ത്തന്നെ' തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. 2017 ൽ ദേശീയ കോൺഗ്രസിനു മുൻപാകെ നടത്തിയ പ്രസംഗത്തിൽ ജിൻപിങ്ങ് തന്റെ കാഴ്ചപ്പാട് വ്യക്തമായി പ്രതിപാദിക്കുകയുണ്ടായി. ചൈന സാമ്പത്തിക ഇടനാഴിയിലൂടെ കുതിച്ചു പായുകയാണെന്നും രാജ്യം അതിശക്തമായ പാതയിലാണെന്നും അദ്ദേഹം ഉദ്ഘോഷിച്ചിരുന്നു. കമ്മ്യൂണിസ്റ്റിനേക്കാൾ വലിയ ദേശീയവാദമാണ്‌ ഇതിലൂടെ അദ്ദേഹം ഉയർത്തുന്നത്. ചൈന മാർക്‌സിസത്തിനു പകരം മാർകറ്റിസം (വിപണനമാര്‍ഗ്ഗങ്ങള്‍) സ്വീകരിച്ചുവെന്നാണ് വിമർശകർ പറയുന്നത്.

  അപ്പോൾ ചൈനയെ സംബന്ധിച്ച് എന്താണ് ശരി? ചൈന സോഷ്യലിസ്റ്റാണോ? അതോ മാവോയുടെ പാരമ്പര്യത്തെ അട്ടിമറിച്ച് സി‌പി‌സി ജിങ്പിങ്ങിന്റെ തലയിൽ തലയിൽ വച്ചു കൊടുത്ത മഹാനായ ഹെൽ‌സ്മാൻ നിർവചിച്ച മുതലാളിത്ത വ്യവസ്ഥിതിയാണോ വിജയിച്ചിരിക്കുന്നത്?

  ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിന്, നമുക്ക് 1921 ൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാളായ അമാഡിയോ ബോർഡിഗയിലേക്ക് തിരിയാം. സ്റ്റാലിൻ വിപ്ലവത്തെ നശിപ്പിക്കുകയാണെന്ന് സ്റ്റാലിനോട് പറയാൻ ധൈര്യ കാണിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. സോവിയറ്റ് ഭരണകൂടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനാത്മക വിശകലനം നൂതനമായതും ദീര്‍ഘദൃഷ്‌ടിയുള്ളതുമാണ് എന്നതായിരുന്നു. റഷ്യയുടെ കമ്മ്യൂണിസ്റ്റ് വിപ്ലവം രാജ്യത്ത് മുതലാളിത്തം സ്വീകരിക്കുന്നതിനുള്ള വഴി ഒരുക്കി എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

  1970 ൽ ബോർഡിഗ മരിച്ചു. റഷ്യ തങ്ങളുടെ 'മുതലാളിത്ത വ്യവസ്ഥ'യെ തള്ളിയതിന് പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇറ്റലി യഥാർത്ഥ മുതലാളിത്ത ഭീമൻമാരായി. ബോഡിഗയെ സംബന്ധിച്ചിടത്തോളം, സോവിയറ്റ് യൂണിയൻ - ഈ വാക്കിനെ തന്നെ അദ്ദേഹം വെറുത്തിരുന്നു, കാരണം സോവിയറ്റുകൾക്ക് അഥവാ വർക്കർ കൗൺസിലുകൾക്ക് സ്റ്റാലിന്റെ കീഴിൽ അധികാരം നഷ്ടപ്പെട്ടിരുന്നു - മുതലാളിത്തത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമൂഹമായിരുന്നു.

  മൂന്നാം ലോക കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾക്കും ഇത് ബാധകമാണ്. ലോറൻ ഗോൾഡ്നർ എഴുതിയതിങ്ങലനെ, “ബോർഡിഗയുടെ സങ്കൽപ്പത്തിൽ, സ്റ്റാലിൻ, പിന്നീട് മാവോ, ഹോ മുതലായവര്‍ പത്തൊൻപതാം നൂറ്റാണ്ടിലെ ‘മികച്ച റൊമാന്റിക് വിപ്ലവകാരികൾ’ ആയിരുന്നു, അതായത് ബൂർഷ്വാ വിപ്ലവകാരികൾ എന്നര്‍ത്ഥം. 1945 ന് ശേഷം നിലവിൽ വന്ന സ്റ്റാലിനിസ്റ്റ് ഭരണകൂടങ്ങൾ ബൂർഷ്വാ വിപ്ലവത്തെ വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നി.”

  ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന് അടിത്തറ ഒരുക്കുന്നതിനായി അവർ ഉൽ‌പാദന ശക്തികളെ കെട്ടിപ്പടുക്കുകയാണെന്ന സി‌പി‌സിയുടെ വാദത്തെക്കുറിച്ച് ഗോൾഡ്നർ ഇങ്ങനെ എഴുതി, “ബോർഡിഗ പറഞ്ഞു: ഒരാളും തന്നെ കമ്മ്യൂണിസം ഇവിടെ കെട്ടിപ്പടുക്കുന്നില്ല. ഉൽപാദന ശക്തികളുടെ വികസനം കമ്മ്യൂണിസ്റ്റുകാരുടെ കടമയല്ല തന്നെ.”

  അടുത്ത കാലത്ത്, സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക അസമത്വത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സാമൂഹ്യ വിദഗ്ദ്ധനുമായ ബ്രാങ്കോ മിലനോവിക് സമാനമായ കാഴ്ചപ്പാടാണ് സ്വീകരിച്ചത്. ‘മുതലാളിത്തം മാത്രം (ക്യാപ്പിറ്റലിസം എലോണ്‍)’ എന്ന തന്റെ പുസ്തകത്തിൽ കമ്മ്യൂണിസത്തെ ‘ഫ്യൂഡലിസം നിർത്തലാക്കാനും സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്ര്യം വീണ്ടെടുക്കാനും, തദ്ദേശീയ മുതലാളിത്തം കെട്ടിപ്പടുക്കാനും പിന്നോക്ക, കോളനിവത്കൃത സമൂഹങ്ങളെ പ്രാപ്തരാക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ, വികസിതവും കോളനിവത്കൃതവുമായ സമൂഹങ്ങളിൽ ഉപയോഗിച്ച, ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്ന ഒരു വ്യവസ്ഥയായിരുന്നു കമ്മ്യൂണിസം. പാശ്ചാത്യ രാജ്യങ്ങളിലെ ബൂർഷ്വാസിയുടെ ഉയർച്ചയ്ക്ക് തുല്യമാണ് കമ്മ്യൂണിസം.’

  എന്നാൽ അവികസിത സമൂഹങ്ങളിൽ മുതലാളിത്തത്തിന്റെ വികാസത്തിനും അവയുടെ ത്വരിതഗതിയിലുള്ള പുരോഗതിക്കും ശക്തമായ ഭരണകൂടത്തിന്റെ സാന്നിധ്യം ആവശ്യമാണ്. പഴയ ഫ്യൂഡൽ ശക്തികേന്ദ്രങ്ങളുടെ ഘടനകളെ നശിപ്പിക്കാൻ ഇച്ഛാശക്തി ആവശ്യമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിൽ മാത്രമല്ല, ജർമ്മനി (ബിസ്മാർക്കിന് കീഴിൽ), ജപ്പാൻ (മെജി കാലഘട്ടത്തിൽ), തെക്കൻ കൊറിയ അല്ലെങ്കിൽ തായ്‌വാൻ തുടങ്ങിയ പുരോഗമനവാദികകൾ എന്ന് വിശേഷിപ്പക്കപ്പെടുന്ന രാജ്യങ്ങളിലും ഇത്തരം മാറ്റങ്ങൾ കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ രാജ്യങ്ങളിലെ വികസനം, തുടക്കത്തിൽ, സ്വേച്ഛാധിപത്യത്തിന്റെ ആഭിമുഖ്യത്തിൽ നടക്കപ്പെട്ടത്. വൈവിധ്യമാർന്ന ചൈനീസ് മുതലാളിത്തത്തെ ലിബറലിൽ എന്നതിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇന്നത്തെ ഈ സ്വേച്ഛാധിപത്യം.

  അപ്പോള്‍, ചൈനയിൽ നിലവിൽ എങ്ങനെയുള്ള സാമ്പത്തിക, സാമൂഹിക വ്യവസ്ഥകളാണുള്ളത് എന്ന യഥാർത്ഥ ചോദ്യത്തിലേക്ക് മടങ്ങുമ്പോള്‍, ലഭിക്കുന്ന ഉത്തരം ഇതാണ് : ഇത് മുതലാളിത്തത്തിലേക്ക് മാറുന്ന ഒരു സംവിധാനമാണ്. ശ്രേഷ്ഠമായ പാശ്ചാത്യ രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു മുതലാളിത്തമാണ് ഇവിടെ നടക്കുന്നത്. സി‌പി‌സിയെ കുറിച്ച് പറയുമ്പോൾ ‘എഴുന്നേറ്റുനിൽക്കേണ്ട' ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റും ‘സമ്പന്നമാകേണ്ട’ സാഹചര്യത്തിൽ കാപിറ്റലിസ്റ്റുമാണ് എതാണ്‌ സത്യം.

  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി), അതിന്റെ നൂറാം വാർ‌ഷികം ആഘോഷിക്കുമ്പോൾ‌, മുതലാളിമാരെ അവരുടെ സ്വന്തം കളിയിൽ‌ത്തന്നെ എങ്ങനെ തോൽപ്പിച്ചുവെന്നതോര്‍ത്ത് അവര്‍ക്ക് ഏറെ അഭിമാനിക്കാം.

  MoneyControl പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം
  First published: