സജി ചെറിയാന്റെ പോസ്റ്റിന് ഒരു വയസ്; ആരായിരുന്നു ലക്ഷ്യം? സുധാകരനും ഐസക്കും ഇപ്പോൾ എന്തു ചെയ്യുന്നു

Last Updated:

സജിയുടെ പോസ്റ്റിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ സുധാകരനും ഐസക്കും നിർബ്ബന്ധിത വിരമിക്കലിനു വിധേയരായി പുറത്തു നിൽക്കുന്നുവെന്ന യാഥാർത്ഥ്യം നമ്മെ നോക്കി ചിരിക്കുന്നു.

News18 Malayalam
News18 Malayalam
എസ്.ഡി. വേണുകുമാർ
രാഷ്ട്രീയത്തിലും വേണം വിരമിക്കൽ എന്നും അത് 55 വയസ്സ് ആയിക്കോട്ടെയെന്നും ഞങ്ങൾ ചെങ്ങന്നൂരുകാരുടെ ജനപ്രതിനിധി സജി ചെറിയാൻ ഒരു എഫ് ബി പോസ്റ്റിട്ടത് കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു. അതിനെ പിന്തുണച്ച് ഞാൻ ഒരു പോസ്റ്റിട്ടത് എഫ് ബിയിൽ നിന്ന് ഇന്ന് സ്വയം പൊന്തി വന്നിരിക്കുന്നു. കാലത്ത് ഇട്ട പോസ്റ്റ് വൈകുന്നേരത്തോടെ മായ്ച്ച് കളഞ്ഞപ്പോൾ അത് വലിയ ചർച്ചയുമായിരുന്നുവല്ലോ.
ലക്ഷ്യം സുധാകരനോ ഐസക്കോ എന്ന ചോദ്യവുമായി അന്ന് ഉച്ചക്ക് ന്യൂസ് 18 ചാനലിൽ ചർച്ച നടന്നു കൊണ്ടിരിക്കെയായിരുന്നു സജി ചെറിയാന്റെ എഫ് ബി പോസ്റ്റ് മാഞ്ഞതെന്നും ഓർക്കുന്നു. ആരെ ഉന്നമിട്ടാണ് ഈ പോസ്റ്റ് എന്ന വിഷയം അന്ന് പാർട്ടിക്കുള്ളിൽ വലിയ ചർച്ചാ വിഷയമായിരുന്നു.
advertisement
സജിയുടെ പോസ്റ്റിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ സുധാകരനും ഐസക്കും നിർബ്ബന്ധിത വിരമിക്കലിനു വിധേയരായി പുറത്തു നിൽക്കുന്നുവെന്ന യാഥാർത്ഥ്യം നമ്മെ നോക്കി ചിരിക്കുന്നു. കാൽ നൂറ്റാണ്ടു മുമ്പ് ജനകീയാസൂതണത്തിന്റെ അണിയറ പ്രവർത്തനങ്ങളിലെ ആരോഗ്യകരമായ സംവാദങ്ങളും ഇ എം എസ് ഉൾപ്പടെയുള്ള നേതാക്കളുമായുള്ള ചർച്ചകളുടെ ഓർമ്മകളും മറ്റും എഫ് ബിയിലൂടെ അയവിറക്കി തോമസ് ഐസക്ക് സമയം കൊല്ലുമ്പോൾ സുധാകരന്റെ സ്ഥിതിയാണ് കഷ്ടം. ഒരു വർഷം മുമ്പ് ആലപ്പുഴയിൽ പാർട്ടിയുടെ എല്ലാമായിരുന്ന മന്ത്രി ജി സുധാകരൻ ഇന്ന് പാർട്ടിയുടെ അന്വേഷണ കമ്മീഷനു മുമ്പിൽ വിചാരണ നേരിടുന്നു !
advertisement
പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ പരിശ്രമിച്ചുവെന്നാണ് കുറ്റപത്രം. അന്ന് വിരമിക്കൽ പോസ്റ്റിട്ട സജി ചെറിയാനോ? ഇന്ന് മന്ത്രി. ആലപ്പുഴയിൽ പാർട്ടിയുടെ അവസാന വാക്കാണിപ്പോൾ.
ആ പോസ്റ്റും പിന്നത്തെ ട്വിസ്റ്റും ഇന്നത്തെ കാഴ്ചകളും ......
ഞാൻ ജ്ഞാനപ്പാന ഒന്നു വായിക്കട്ടെ. രണ്ടു നാലു ദിനം കൊണ്ടൊരുത്തന്നെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ; മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ...
(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ, അഭിപ്രായങ്ങൾ വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
സജി ചെറിയാന്റെ പോസ്റ്റിന് ഒരു വയസ്; ആരായിരുന്നു ലക്ഷ്യം? സുധാകരനും ഐസക്കും ഇപ്പോൾ എന്തു ചെയ്യുന്നു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement