നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • കോവിഡാനന്തര നയതന്ത്രം പുനരാവിഷ്ക്കരിക്കുന്ന ലോകം; ഇന്ത്യയുടെ കാഴ്ചപ്പാട് ഇങ്ങനെ

  കോവിഡാനന്തര നയതന്ത്രം പുനരാവിഷ്ക്കരിക്കുന്ന ലോകം; ഇന്ത്യയുടെ കാഴ്ചപ്പാട് ഇങ്ങനെ

  യാഥാർത്ഥ ആഗോളവൽക്കരണം എന്നു പറഞ്ഞാൽ പകർച്ചവ്യാധികളും, കാലാവസ്ഥാ വ്യതിയാനവും, ഭീകരതയുമാണ്. ഇവയെ ചുറ്റിപ്പറ്റിയായിരിക്കണം വരും കാലത്തെ നമ്മുടെ നയതന്ത്ര ചർച്ചകൾ

  Dr S Jaishankar

  Dr S Jaishankar

  • Share this:
   ഡോ. എസ് ജയശങ്കർ

   കോവിഡ് മഹാമാരി അവസാനിക്കാ൯ പോകുന്നു എന്ന പ്രതീക്ഷയോടെയാണ് നമ്മൾ 2021 ൽ പ്രവേശിക്കുന്നത്. വ്യത്യസ്ഥ സമൂഹങ്ങൾ വ്യത്യസ്ഥ രീതിയിലാണ് കോവിഡിനെ നേരിട്ടതെങ്കിലും, ആഗോള നയതന്ത്രജ്ഞർക്കുണ്ടായ ആശങ്കകളും, പാഠങ്ങളും സമാനമാണ്. ആഗോളവൽക്കരണമാണ് പ്രധാനമായും ഈ പൊതു സ്വഭാവ രൂപീകരണത്തിന് കാരണമായത്. എന്തിനെയും സാമ്പത്തികം എന്ന കാഴ്ച്ചപ്പാടിലൂടെയാണ് പുതിയ തലമുറ കാണുന്നത്. വ്യാപാരം, ധനകാര്യം, സേവനം, ആശയവിനിമയം, സാങ്കേതികത, ചലനക്ഷമത എന്നീ കോണുകളിലൂടെയാണ് പുതിയ തലമുറ കാര്യങ്ങളെ വീക്ഷിക്കുന്നത്. പുതിയ കാലത്തെ പരസ്പരാശ്രിതത്വെയാണ് ഇത് കാണിച്ചു തരുന്നത്.

   കോവിഡ്, നമ്മുടെ നിലനിൽപ്പിൽ ഗാഢമായി കിടക്കുന്ന അവിഭാജ്യതയെ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. യാഥാർത്ഥ ആഗോളവൽക്കരണം എന്നു പറഞ്ഞാൽ പകർച്ചവ്യാധികളും, കാലാവസ്ഥാ വ്യതിയാനവും, ഭീകരതയുമാണ്. ഇവയെ ചുറ്റിപ്പറ്റിയായിരിക്കണം വരും കാലത്തെ നമ്മുടെ നയതന്ത്ര ചർച്ചകൾ. നാം 2020ൽ കണ്ട പോലെ, ഇത്തരം വിഷയങ്ങളെ പ്രാധാന്യത്തോടെ എടുത്തില്ലെങ്കിൽ വലിയ
   വില കൊടുക്കേണ്ടി വരും. ഒരുപാട് നല്ല വശങ്ങളുണ്ടെങ്കിലും, ആഗോളവൽക്കരണത്തോട് രൂക്ഷമായിട്ടാണ് പലരും പ്രതികരിച്ചത്. ഇതിന്റെ ഫലം സമുഹത്തിൽ തുല്യമല്ലാത്ത രീതിയിലല്ല

   ലഭിക്കുന്നത് എന്നതു കൊണ്ടാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവുന്നത്. ഇത്തരം പ്രവണതകൾ കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടങ്ങളും, സ്ഥാപനങ്ങളും അങ്ങനെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വിജയി, പരാജിത൯ എന്ന ദ്വന്ദത്തിൽ നിന്നു മാറി സുസ്ഥിരമായ സമൂഹത്തെ രൂപപ്പെടുത്തുക എന്ന രീതിയിലേക്ക് നാം മാറണം. സുരക്ഷയെ കുറിച്ചുള്ള നമ്മുടെ ബോധ്യത്തെയും പുനർവ്യാഖ്യാനിച്ചിട്ടുണ്ട് കോവിഡ്-19. ഇതുവരെ, രാജ്യങ്ങൾ ധരിച്ചു വെച്ചിരുന്നത് സുരക്ഷെന്നാൽ ശക്തമായ ഒരു സേന, രഹസ്യ സേന, സാമ്പത്തിക അല്ലെങ്കിൽ സാസ്കാരികമായ ഭദ്രത എന്നു മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ ആരോഗ്യ സുരക്ഷ, വിശ്യാസ്യയോഗ്യവും, സ്ഥിരമായുള്ളതുമായ വിതരണ ശൃംഖല എന്നീ മേഖലകളിലേക്കും രാഷ്ട്രങ്ങൾ മാറി ചിന്തിച്ചു തുടങ്ങയിട്ടുണ്ട്.

   കോവിഡ് കാലം നമ്മിൽ അടിച്ചേൽപ്പിച്ച മാനസിക പിരിമുറുക്കം നിലവിലെ അവസ്ഥയുടെ ദുർബലത പുറത്തെത്തിച്ചിട്ടുണ്ട്. ആഗോള തലത്തിൽ സാമ്പത്തിക രീതിയെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരാ൯ പുതിയ വളർച്ചാ എഞ്ചിനുകൾ ആവശ്യമായി വരും. കൂതാടെ, കൂടുതൽ സുതാര്യതയും മാർക്കറ്റ് പ്രവർത്തനക്ഷമതയും അത്യാവശ്യമാണ്. ബഹുരാജ്യ സ്ഥാപനങ്ങൾ ഈ അനുഭവങ്ങളിൽ നിന്ന് കാര്യമായും മുക്തി നേടിയിട്ടില്ല. വിവാദങ്ങൾക്കപ്പുറം, 1945 നു ശേഷം ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളിയാണിതെന്നും, ഉണർന്നു പ്രവർത്തിക്കണമെന്നുമുള്ള യാതൊരു ബോധ്യവും ഇത്തരം കമ്പനികൾക്കില്ല. കമ്പനികൾ കാര്യമായ ഒരു ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ബഹുമുഖത്വം എന്ന ആശയത്തിൽ കൂടുതൽ പരിഷ്കാരം അനിവാര്യമായി വന്നിരിക്കുന്നു.

   കോവിഡ്-19 കൊണ്ടുവന്ന വെല്ലുവിളിക്കെതിരെ കരുത്തുറ്റ പ്രതികരണം രൂപപ്പെടുത്തിയെടുക്കുക എന്നതാവും 2021 ലെ പ്രധാന നയതന്ത്ര വിഷയം. ഇന്ത്യ തന്നെ ഒരു മാതൃക തുടങ്ങി വെച്ചിട്ടുണ്ട്. രാജ്യത്തിന് നാശം വരണമെന്ന് ആഗ്രഹിക്കുന്നവർ പ്രവചിച്ചത് മാനിക്കാതെ ഇന്ത്യ ഈ മഹമാരിയെ നേരിട്ടു. മരണ നിരക്ക് എങ്ങനെ കുറക്കാം, റിക്കവറി നിരക്ക് എങ്ങനെ വർദ്ധിപ്പിക്കാം എന്നതായിരുന്നു ഇന്ത്യയുടെ പ്രധാന അജണ്ട. മറ്റു രാജ്യത്തെ കോവിഡ് അക്കങ്ങളുടേതുമായി ഇന്ത്യയുടേത് തുലനം ചെയ്തു നോക്കുന്പോൾ ഇതു മനസിലാവും. ഇന്ത്യയിലെ മാത്രമല്ല, രാജ്യാന്തര മരുന്ന് വിതരണക്കാരുമായി നില കൊണ്ട് 150 രാജ്യത്തേക്ക് മരുന്നെത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുക കൂടി ചെയ്തു ഈ രാജ്യം.

   You May Also Like- ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്; പാംഗോങ്ങില്‍ പിന്മാറ്റ ധാരണയായതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

   രാജ്യം വാക്സി൯ കുത്തിവെക്കുകയെന്ന വലിയ ഉദ്യമത്തിലേക്ക് പ്രവവേശിക്കുന്പോൾ ലോകത്തിലെ എല്ലാവർക്കും താങ്ങാനാവുന്ന വിലക്ക് അവ ലഭ്യമാക്കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം നടപ്പിലാക്കുക കൂടിയാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്സിന്റെ ആദ്യത്തെ പാർസലുകൾ അയൽ രാജ്യങ്ങളായ ഭൂട്ടാനിലും, ബംഗ്ലാദേഷിലും, മാൽദീവ്സിലും, നേപാളിലും, മൗറീഷ്യസിലും, സീഷെൽസിലും, ശ്രീലങ്കയിലുമെന്ന് മാത്രമല്ല, കൂട്ടാളികളായ ബ്രസീലും മൊറോക്കോയിലും വരെ എത്തി.

   അതുപോലെ, രാജ്യാന്തര തലത്തിലെ മറ്റൊരു വെല്ലുവിളിയിലേക്ക് കൂടി നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് രൂപീകരിച്ച പാരീസ് അക്കോഡിൽ ഇന്ത്യ വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്.  ഇന്ത്യുടെ റിന്യൂവബ്ൾ എനർജി (പുനർനിർമ്മിക്കാവുന്ന ഊർജ്ജം) ടാർഗറ്റുകൾ അധികരിപ്പിക്കുകയും വന വിസ്ത്രിതി മുന്പത്തേക്കാൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല,
   രാജ്യത്തെജൈവവൈവിദ്ധ്യം കൂട്ടുകയും ജല ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുമുണ്ട്. ഇന്ത്യക്കകത്തെന്നു മാത്രമല്ല, ആഫ്രിക്ക പോലുള്ള മറ്റു രാജ്യങ്ങളുമായും ഇന്ത്യ പുതിയ നയതന്ത്ര പരിഷ്കാരങ്ങൾ സൂക്ഷിച്ചു പോരുന്നു. അന്താരാഷ്ട്ര സോളാർ സഖ്യം, നിർമ്മാന നാശനഷ്ട നിവാരണ സഖ്യം എന്നിവ ഉദാരഹരണങ്ങളാണ്.

   ഭീകര പ്രവർത്തനങ്ങൾ തടയുക എന്ന വെല്ലുവിളിയും വളരെ പ്രധാനമാണ്. കാലങ്ങളായി അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്കിരയായ ഒരു രാജ്യം എന്ന നിലക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ ബോധവൽക്കരണം കൊണ്ടുവരാനും, ഒറ്റക്കെട്ടായി പ്രവർത്തിക്കാനും ഇന്ത്യ പരിശ്രമിച്ചിട്ടുണ്ട്. യുഎ൯ സെക്യൂരിറ്റി കൗണ്‍സില്‍ൽ, എഫ്എടിഎഫ്, ജി20 അംഗമല്ല എന്നിരിക്കെയാണ് ഇന്ത്യ ഇത്തരം മികച്ച നയതന്ത്ര നീക്കങ്ങൾ നടത്തുന്നത്.

   ഡിജിറ്റൽ മേഖലയുടെ ശക്തി കൂടി ലോകത്തിന് കാണിച്ചു തന്നു ഈ കോവിഡ് കാലം. കോവിഡ് രോഗിയുമായി കോണ്ടാക്റ്റിൽ വന്നവരെ കണ്ടെത്തുകയാവട്ടെ, അല്ലെങ്കിൽ ഭക്ഷണ, റേഷ൯ ആവശ്യങ്ങൾ ജനങ്ങളിലെത്തികുകയാവട്ടെ, 2014നു ശേഷം ഇന്ത്യാ സർക്കാർ ഏറ്റു പിടിച്ച ഡിജിറ്റൽ ഫോക്കസ് കാര്യമായി ഫലങ്ങൾ കാണിച്ചിട്ടുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുക, അല്ലെങ്കിൽ വീട്ടിലിരുന്നു പഠിക്കുകയെന്ന കോവിഡ് കാലത്തെ രീതി ഇന്ത്യയിൽ വളരെ ഭംഗിയായി നടന്നു. ഇന്ത്യയിലെ ഈ വികസന രീതികൾ മറ്റു രാജ്യങ്ങളിലേക്കും നടപ്പാക്കാനാവുന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശത്തേക്ക് കൊണ്ടുപോകൽ ചടങ്ങിനും സാക്ഷിയായി 2020. 4 മില്യണ്‍ ഇന്ത്യക്കാരാണ് ഈ കൊറോണ കാലത്ത് നാട്ടിലേക്ക് മടങ്ങിയത് ചലനക്ഷമത എത്രമാത്രം അത്യാവശ്യമാണ് നമ്മെ പഠിപ്പിക്കുന്നു. സ്മാർട്ട്
   മാനുഫാക്ച്ചറിംഗ്, സാമ്പത്തിക വിവരം എന്നിവ കൂടുതൽ ശക്തിപ്പെടുന്ന ഈ കാലത്ത് വിശ്വാസ യോഗ്യമായ കഴിവ് കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. നയന്ത്രപരമായി ഇത്തരം കഴിവുകൾ കൈമാറ്റം ചെയ്യുകയാണ് ലോകത്തിന് വേണ്ടത്.

   ഈ വർഷം, സാധാരണ ഗതിയിലേക്ക് തിരിച്ചു പോവുക എന്നു പറഞ്ഞാൽ, സുരക്ഷിതമായി യാത്ര ചെയ്യാ൯ സാധിക്കുക, നല്ല ആരോഗ്യം, സാമ്പത്തിക പുനരുജ്ജീവനം, ഡിജിറ്റിൽ കേന്ദ്രീകൃത സേവനങ്ങൾ എന്നിവയാണ്. പുതിയ ചർച്ചകളിലും സംഭാഷണങ്ങളിലും ഇവ പ്രമേയമാകും. കോവിഡാനന്തര ലോകം
   കൂടുതൽ ധ്രുവങ്ങളുള്ളതും, ബഹുസ്വരവും,   പുനക്രമീകൃതവുമാകും. ഇന്ത്യ, എന്നത്തേതും പോലെ, പുതിയ മാറ്റങ്ങളുടെ ചാലകശക്തിയായി നില കൊള്ളും.

   ഇന്ത്യ൯ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ന്യുസ് വീക്കിൽ എഴുതിയ ലേഖനം.
   Published by:Anuraj GR
   First published:
   )}