കുൽബീർ കൃഷ്ണൻകോവിഡ് 19 മഹാമാരി ആധിപത്യം സ്ഥാപിച്ച വർഷമായിരുന്നു 2020. ഇത് ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയായി ടെലികോം സേവനങ്ങളെ മാറ്റുകയും ചെയ്തു. ഓൺലൈൻ ക്ലാസുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, ഓൺലൈൻ വഴി ഡോക്ടർമാരെ കൺസൾട്ട് ചെയ്യുന്നവർ എന്നിവർക്ക് ടെലികോം മേഖല വളരെയധികം സഹായമായി. ഓൺലൈൻ പണമിടപാടുകളിലും ഓൺലൻ സേവനങ്ങളുടെ കാര്യത്തിലും വലിയ വർധനവുണ്ടായി.
Also Read-
വൻകിട വ്യവസായങ്ങളോടുളള ശത്രുത അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചുവിദഗ്ധരുടെ അഭിപ്രായത്തിൽ “ലോകത്തെ ഡിജിറ്റൽ വളയം കൈപ്പിടിയിലൊതുക്കി” 5 ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന് ചൈനീസ് കമ്പനികൾ നിരവധി രാജ്യങ്ങളിൽ വൻ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ട്. പൗരാണിക സിൽക്ക് റൂട്ട് പുനരുദ്ധരിച്ച് ഭൗതികമായ ആധിപത്യത്തിന് ലക്ഷ്യമിട്ടതുപോലെ വെർച്വൽ ലോകത്തിന്റെ സമഗ്രാധിപത്യമാണ് 5ജി നെറ്റ് വർക്കിലൂടെ അവർ ലക്ഷ്യമിടുന്നത്. ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്.ടി.ഇ എന്നിവ 5 ജി അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ്. ഇതു വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ രാജ്യങ്ങളുടെയോ വിവരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ശേഷി നേടിയെടുക്കാൻ അവരെ സഹായിക്കും.
നിലവിലെ 4 ജി നെറ്റ്‌വർക്കുകൾ നൽകുന്നതിനേക്കാൾ 100 മടങ്ങ് വേഗത്തിൽ ഡാറ്റ കൈമാറ്റ വേഗത ഉള്ളതിനാൽ, 5 ജി ഇന്റർനെറ്റ് വലിയ മാറ്റങ്ങളാകും കൊണ്ടുവരിക, സ്വയം നിയന്ത്രിത കാറുകൾ, സ്മാർട്ട് സിറ്റികൾ, പുതിയ വ്യവസായങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ എന്നിവയ്ക്കുള്ള പ്രധാന ഊർജമായി ഇതുമാറുമെന്ന് കണക്കാക്കപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളോടൊപ്പം സമ്പത്ത് വ്യവസ്ഥയിൽ യുഎസിനെ നേരിടാനുള്ള ശ്രമങ്ങളുടെ നെടുംതൂണാകാനും, ഈ പുതിയ സാങ്കേതികവിദ്യയുടെ നേതൃത്വം ഏറ്റെടുക്കാനും ചൈന ശ്രമിക്കുന്നു.
ഈ വർഷം ആദ്യം ചൈന 5 ജി സേവനങ്ങൾ ആരംഭിച്ചു. രാജ്യത്തൊട്ടാകെയുള്ള 7,18,000 കേന്ദ്രങ്ങളിലൂടെ 170 ദശലക്ഷം ഉപകരണങ്ങളിലേക്ക് 5 ജി സിഗ്നലുകൾ കൈമാറുകയാണ്. പ്രധാന സാങ്കേതികവിദ്യകളിലെ ആഗോള നേതൃത്വം കൈയടക്കുന്നത് വേഗത്തിലാക്കാൻ ചൈന 1.4 ട്രില്യൺ യുഎസ് ഡോളറിന്റെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രസിഡന്റ് സി ജിൻപിങ്ങിന്റെ പിന്തുണയോടെയാണിത്. രാജ്യവ്യാപകമായി 5 ജി നെറ്റ്‌വർക്കുകൾ സ്ഥാപിക്കുക, ക്യാമറയും സെൻസറുകളും സ്ഥാപിക്കുക, 2025 വരെ ഓട്ടോമേറ്റഡ് ഫാക്ടറികളും നിരീക്ഷണത്തിനും സാധ്യമായ രീതിയിൽ എഐ സോഫ്റ്റ് വെയർ വികസിപ്പിക്കുക എന്നിവയെല്ലാമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം 6,00,000 ബേസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് ചൈന ഡിസംബർ 28ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read-
'കർഷക പ്രക്ഷോഭത്തിലെ മാന്ദ്യം സൂചിപ്പിക്കുന്നത് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന'വെർച്വൽ ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിന് ദക്ഷിണേഷ്യയിലെയും യൂറോപ്പിലെയും 5 ജി നെറ്റ്‌വർക്കുകൾ ഹുവാവേ പോലുള്ള ചൈനീസ് സാങ്കേതിക ഭീമൻമാർ പ്രദാനം ചെയ്യുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. എന്നാൽ, പ്രസിഡന്റ് സി ജിൻപിങ്ങിന്റെ ഈ പദ്ധതികൾക്ക് ഇന്ത്യയുടെ റിലയൻസ് ജിയോയിൽ നിന്ന് കടുത്ത മത്സരമാണ് നേരിടേണ്ടിവരിക. സ്പെക്ട്രം നേടാൻ കഴിഞ്ഞാൽ 2021 ന്റെ അവസാന പകുതിയിൽ തദ്ദേശീയമായി 5ജി പുറത്തിറക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി ഈ വർഷം ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറിൽ റിലയൻസ് യുഎസ് ആസ്ഥാനമായുള്ള ക്വാൽകോമിനൊപ്പം 5 ജി സാങ്കേതികവിദ്യയ്ക്കായി പരീക്ഷണങ്ങൾ ആരംഭിക്കുകയും സെക്കൻഡിൽ 1 ജിഗാബൈറ്റ് (1 ജിബി) വേഗത എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു. ഗൂഗിളുമായി സഹകരിച്ച് 5 ജി പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട്. ഇത് വിജയിക്കുകയാണെങ്കിൽ, നിലവിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന ചൈനീസ് കമ്പനികളായ ഷിയോമി, വിവോ എന്നിവയ്ക്ക് ഇത് കനത്ത പ്രഹരമായിരിക്കും. 2021 മാർച്ചിൽ സ്‌പെക്ട്രം ലേലം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഡിസംബർ 16ന് പ്രഖ്യാപിച്ചു. അടുത്ത വർഷം 5 ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ റിലയൻസ് ജിയോ വിജയിക്കും. അങ്ങനെയെങ്കിൽ ഇത് ചൈനീസ് മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാകും.
കർഷകരുടെ പ്രക്ഷോഭം കാര്യമായ പൊതുജനപിന്തുണ നേടാതെ ഏകദേശം അഞ്ച് ആഴ്ചയായി തുടരുകയാണ്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, അകാലിദൾ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, തീവ്ര ഇടതുപക്ഷ സംഘടനകൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. തുടക്കത്തിൽ കർഷകർ പഞ്ചാബിലെ റെയിൽ പാതകളിൽ കുതിച്ചുകയറിയെങ്കിലും ചരക്ക് ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സാമ്പത്തികമായി ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രതിഷേധം ഡൽഹി അതിർത്തിയിലേക്ക് മാറ്റാൻ പ്രോത്സാഹിപ്പിച്ചു.
കർഷകർക്ക് പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നതിൽ സംശയമില്ല, എന്നാൽ റോഡുകളും പൊതുഗതാഗതവും അനിശ്ചിതമായി തടയാനുള്ള അവകാശം അവർക്കില്ല. വ്യാവസായിക സംഘടനയായ അസോചത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കർഷക പ്രതിഷേധം പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടത്തിന് കാരണമാവുകയും ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. ഡൽഹി അതിർത്തിയിലെ കർഷകർക്കായി പ്രതിഷേധ സ്ഥലങ്ങളിൽ ഒരുക്കിയ ഗംഭീരമായ ക്രമീകരണങ്ങൾ എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് മാത്രമല്ല, പ്രതിഷേധങ്ങൾക്ക് ധനസഹായം ലഭിക്കുന്നത് എവിടെ നിന്നെന്ന ചോദ്യവും ഉയർത്തി. കാനഡ, യുകെ, മറ്റ് വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എൻആർഐ, സിഖുകാർ എന്നിവരിൽ നിന്ന് പല കർഷക സംഘടനകളും ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു.
Also Read-
പോസിറ്റീവ് പേ സിസ്റ്റം, യുപിഐ, ഫാസ് ടാഗ്... രാജ്യത്ത് ജനുവരി മുതലുണ്ടാകുന്ന 6 മാറ്റങ്ങൾഈ ഫണ്ടുകളിൽ ചിലത് വിദേശത്തുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനകളിൽ നിന്നാണ് വരുന്നതെന്ന സംശയവുമുണ്ട്. ഖാലിസ്ഥാൻ പ്രസ്ഥാനത്തെ സംഘടിപ്പിക്കുന്നതും ഫണ്ട് നൽകുന്നതും പാകിസ്ഥാന്റെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ആണെന്നത് രഹസ്യമല്ല. ഇപ്പോൾ പോലും ഖാലിസ്ഥാൻ പ്രസ്ഥാനം പാകിസ്ഥാൻ, കാനഡ, യുകെ, ജർമ്മനി മുതലായ രാജ്യങ്ങളിൽ ഐഎസ്ഐ സജീവമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ ഐഎംഎഫിൽ നിന്നും ഇസ്ലാമിക സൗഹൃദ രാജ്യങ്ങളിൽ നിന്നും ഫണ്ടുകൾക്കായി തീവ്രമായി ശ്രമിക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവും ഫണ്ടുകളുടെ ഉറവിടവും സുഹൃത്തും ചൈനയാണ്.
പാകിസ്ഥാൻ ഇതിനകം തന്നെ കടക്കെണിയിൽ അകപ്പെട്ടുവെന്നും ചൈനയ്ക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ചൈനയെ ചെറുക്കാൻ കഴിയുന്ന അവസ്ഥയിലല്ല പാകിസ്ഥാൻ. ഖാലിസ്ഥാനികൾക്കോ കൃഷിക്കാർക്കോ വേണ്ടി ചൈന പാകിസ്ഥാനിലേക്ക് ഫണ്ട് വിതരണം ചെയ്യുകയാണെങ്കിൽ, പാകിസ്ഥാന് അത് ഉപയോഗപ്പെടുത്താൻ ഒരു മടിയും കാണിക്കില്ല.
പ്രതിഷേധിച്ച ചില കർഷകരും അവരുടെ അനുയായികളും പഞ്ചാബിലെ റിലയൻസ് ജിയോ ടെലികോം ടവറുകൾ ലക്ഷ്യമാക്കി അക്രമം നടത്തി. പഞ്ചാബിലെ 1500 ലധികം ടെലികോം ടവറുകൾക്ക് അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം തകർക്കുകയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കേബിളുകൾ മുറിക്കുകയും ചെയ്തു. ഇത് ടെലികോം സേവനങ്ങൾ തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ചു. ചിലയിടങ്ങളിൽ ടെലികോം ടവറിലേക്കുള്ള സ്റ്റാൻഡ്‌ബൈ പവറിനായി ഉപയോഗിക്കുന്ന ജനറേറ്ററുകൾ പോലും പൊലീസും പ്രാദേശിക ഭരണകൂടവും വെറും കാഴ്ചക്കാരായതിനാൽ കൊള്ളയടിക്കപ്പെടുന്നു. ഡിസംബർ 28 നാണ് കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പൊലീസിന് നിർദേശം നൽകിയത്.
വിദേശത്ത് ധാരാളം കുടിയേറ്റക്കാരുള്ള ദൊവാബ മേഖലയിലാണ് ഈ പ്രവൃത്തികൾ അധികവും നടന്നത്. കർഷകരുടെ പ്രതിഷേധത്തിന്റെ മറവിൽ ചൈനീസ് താൽപ്പര്യങ്ങൾക്ക് വേണ്ടിയല്ലേ ധനസഹായം ലഭിച്ചത്? കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം ആലോചിക്കണം.
ലേഖകൻ സശസ്ത്ര സീമാ ബൽ (SSB) മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസും ഐജി (ഓപ്പറേഷൻസ് ആന്റ് ഇന്റലിജൻസ്)യുമായിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരമാണ്. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.